Flash News

ഹെഡ്‌ലിയുടെ ആരോപണത്തിനെതിരെ ഇസ്രത്തിന്റെ മാതാവ്

ഹെഡ്‌ലിയുടെ ആരോപണത്തിനെതിരെ ഇസ്രത്തിന്റെ മാതാവ്
X
SHAMIMA-KAUSAR-ISRAT-JAHAN

മുംബൈ: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ മരിച്ച ഇസ്രത് ജഹാന്‍ ലഷ്‌കര്‍ പ്രവര്‍ത്തകയായിരുന്നുവെന്ന മുംബൈ ആക്രമണക്കേസിലെ പ്രതി ഡേവിഡ് ഹെഡ്‌ലിയുടെ ആരോപണം നിഷേധിച്ച് ഇസ്രത്തിന്റെ മാതാവ് ഷമീമ കൗസര്‍. തെറ്റുചെയ്തവര്‍ ശക്തരാണ്. സ്വന്തം പേര് രക്ഷപ്പെടുത്താന്‍ വേണ്ടി അവര്‍ മെനഞ്ഞെടുത്ത കഥയാണിതെന്ന് ഷമീമ ആരോപിച്ചു. ഹെഡ്‌ലി ഇതിനുമുന്‍പും ഇത് പറഞ്ഞിട്ടുണ്ടെന്നും അതിന് അപ്പോള്‍ത്തന്നെ താന്‍ മറുപടി പറഞ്ഞിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്‍ഐഎയോട് ഹെഡ്‌ലി ഇത് പറഞ്ഞതായും റിപോര്‍ട്ടുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് നിഷേധിക്കുകയാണുണ്ടായത്.

[related]ഇപ്പോള്‍ പുതുതായി എന്തെങ്കിലും തെളിവ് പുറത്തുവന്നിട്ടുണ്ടോ?, തന്റെ ആരോപണം തെളിയിക്കുന്ന എന്തെങ്കിലും ഹെഡ്‌ലിയുടെ പക്കലുണ്ടോ, അതോ പണ്ടു പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണോയെന്നും അവര്‍ ചോദിച്ചു.

Next Story

RELATED STORIES

Share it