ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

തൃശൂര്‍: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സംസ്ഥാന സമ്മേളനം 6, 7, 8 തിയ്യതികളിലായി പി എ റാഫേല്‍ മാസ്റ്റര്‍ നഗറില്‍ (കാല്‍ഡിയന്‍ സെന്റര്‍) നടക്കും. ആറിന് രാവിലെ 9.30ന് വി എസ് സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ പിപിഎച്ച്എ സംസ്ഥാന പ്രസിഡന്റ് എ എല്‍ പാപ്പച്ചി അധ്യക്ഷത വഹിക്കും. യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജ് നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനം ഏഴിന് രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it