Alappuzha local

ഹൃദ്രോഗിയായ യുവാവിന് കടപ്പുറത്ത് കച്ചവടാനുമതി നിഷേധിച്ചതായി പരാതി

ആലപ്പുഴ: വര്‍ഷങ്ങളോളം ആലപ്പുഴ കടപ്പുറത്ത് ഐസ്‌ക്രീം കച്ചവടം നടത്തിവന്ന യുവാവിന് തുറമുഖ വകുപ്പ് അധികൃതര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെന്ന് പരാതി.
സക്കരിയ വാര്‍ഡ് ദേവസ്യ പുരയിടത്തില്‍ നജീബിനാണ് അധികൃതര്‍ കച്ചവടാനുമതി നിഷേധിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് ബൈപാസ് സര്‍ജറി കഴിഞ്ഞ് വന്ന നജീബിന് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതിന്റെ കാരണം വ്യക്തമല്ല. സ്വന്തമായി വീട് പോലുമില്ലാത്ത രണ്ട് കുട്ടികളുടെ പിതാവായ നജീബിന്റെ ബൈപാസ് സര്‍ജറിക്ക് നാട്ടുകാരും സാമൂഹിക സംഘടനകളുമാണ് സഹായിച്ചത്.
കടപ്പുറത്ത് പുതിയതായി കച്ചവടത്തിന് ആര്‍ക്കും ലൈസന്‍സ് കൊടുക്കരുതെന്ന് പോര്‍ട്ട് ഡയറക്ടറുടെ നിര്‍ദേശമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പന്ത്രണ്ടോളം പേര്‍ക്ക് പുതിയതായി ലൈസന്‍സ് കൊടുത്തിട്ടുണ്ടെന്ന് നജീബ് ചൂണ്ടിക്കാട്ടുന്നു.
അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍, ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ എന്നിവര്‍ രേഖാമൂലം പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇത് അവഗണിക്കപ്പെടുകയായിരുന്നു. തനിക്ക് മാത്രം ലൈസന്‍സ് പുതുക്കി നല്‍കാത്ത പോര്‍ട്ട് അധികൃതര്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് നജീബ്.
Next Story

RELATED STORIES

Share it