ഹൃദയഭേദകം ഈ കാഴ്ച

ഹൃദയഭേദകം ഈ കാഴ്ച
X
visuലണ്ടന്‍: ആറു വയസ്സുകാരി വിര്‍സാവിയ ബോറണിന്റെ ജീവിതം വിധിയുടെ കൈയിലെ കളിപ്പാവയാണ്. അവളുടെ ഹൃദയവും കുടല്‍മാലയും പുറത്തേക്കു തെളിഞ്ഞുകാണും. 10 ലക്ഷം പേരില്‍ അഞ്ചുപേര്‍ക്കു മാത്രം കാണുന്ന ജന്‍മനാലുള്ള അസുഖം പെന്റലോജി ഓഫ് കാന്‍ട്രലിന്റെ ഇരയാണു റഷ്യയിലെ ഈ കുട്ടി. ചികില്‍സാര്‍ഥം അമേരിക്കയിലെ തെക്കന്‍ ഫ്‌ളോറിഡയിലാണിപ്പോള്‍. ചുരുട്ടിയ കൈയോളമുള്ള അവളുടെ ഹൃദയം നെഞ്ചിലെ നേര്‍ത്ത തൊലിക്കു പുറത്തേക്കു തള്ളി മിടിക്കുന്നതു കാണാം. അടിവയറിന്റെ ഭാഗത്തു കുടലും സമാന രീതിയിലാ ണ്. ഗര്‍ഭകാലത്ത് കുട്ടിയെ ജീവനോടെ കിട്ടില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ബോറണിന്റെ അമ്മ ഡാരി പറഞ്ഞു. ചിത്രം വരയ്ക്കാന്‍ പ്രത്യേക മികവ് കാണിക്കുന്ന ബോറണ്‍ ഇന്നു നൃത്തവും ചെയ്യുമെന്നു പറയുമ്പോള്‍ ഡാരിയുടെ മുഖത്ത് മകളുടെ എല്ലാ അസുഖങ്ങളും മാറുമെന്ന ആശ്വാസം.
ബോസ്റ്റണിലെ കുട്ടികളുടെ ആശുപത്രിയിലുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ബോറണിന്റെ അസുഖം ഭേദമാക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമുണ്ടെങ്കിലും കുട്ടിയുടെ ശ്വാസകോശ ധമനികളില്‍ രക്തസമ്മര്‍ദ്ദം കൂടിയിരിക്കുന്നതിനാല്‍ ഇപ്പോള്‍ ചെയ്യാനാവില്ല. ഒരുവര്‍ഷത്തിനു ശേഷം വീ ണ്ടും പരിശോധന നടത്തിയശേഷം ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കാലാവസ്ഥയിലെ മാറ്റങ്ങള്‍ കുട്ടിയുടെ അസുഖം ക ഠിനമാക്കുമെന്നതിനാല്‍ ബോറണും അമ്മയും ബോസ്റ്റണിലും ഹോളിവുഡിലുമായി മാറി മാറി താമസിക്കുകയാണ്.
Next Story

RELATED STORIES

Share it