'ഹിന്ദു' എന്ന വാക്കിന്റെ നിര്‍വചനം അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 'ഹിന്ദു'എന്ന വാക്കിന്റെ നിര്‍വചനം അറിയില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗഡ് എന്നയാള്‍ നല്‍കിയ ചോദ്യത്തോടാണ് ആഭ്യന്തര മന്ത്രാലയം ഇങ്ങനെ പ്രതികരിച്ചത്. ഹിന്ദുവെന്ന വാക്കിന്റെ അര്‍ഥമോ അതിനെക്കുറിച്ചുള്ള വിവരങ്ങളോ മന്ത്രാലയത്തിന്റെ പക്കല്‍ ഇല്ലെന്നാണു കേന്ദ്രം നല്‍കിയ മറുപടി. ഹിന്ദു ഭൂരിപക്ഷ മതവിഭാഗം ആവുന്നത് എങ്ങനെയെന്ന ചോദ്യത്തിനും മന്ത്രാലയം കൈമലര്‍ത്തിയിരിക്കുകയാണ്. ഹിന്ദുവെന്ന വാക്കിന്റെ നിര്‍വചനം അറിയാത്ത കേന്ദ്രസര്‍ക്കാര്‍ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദു വിവാഹനിയമം നിര്‍മിക്കുകയെന്നാണു ചന്ദ്രശേഖര്‍ ചോദിക്കുന്നത്.
Next Story

RELATED STORIES

Share it