Flash News

ഹിന്ദുസ്താന്‍ ഹിന്ദുക്കളുടേത്: അസം ഗവര്‍ണ്ണര്‍ ആചാര്യ

ഹിന്ദുസ്താന്‍ ഹിന്ദുക്കളുടേത്: അസം ഗവര്‍ണ്ണര്‍ ആചാര്യ
X


pb-acharyaഗുവഹാത്തി:  ഹിന്ദുസ്താന്‍ ഹിന്ദുക്കളുടേതാണെന്ന് അസം ഗവര്‍ണ്ണര്‍ പി ബി ആചാര്യ. അന്യ രാജ്യത്തെ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ താമസിക്കാമെന്നും എന്നാല്‍ ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് ഇവിടെ നില്‍ക്കാനാവില്ലെന്നും ആചാര്യ പറഞ്ഞു.

ഒരു പുസ്താക പ്രകാശന ചടങ്ങിലാണ് ആചാര്യ വിവാദ പ്രസ്താവന പുറത്തുവിട്ടത്. പൗരന്‍മാരുടെ ദേശീയ രജിസ്ട്രറില്‍ ഒരൊറ്റ ബംഗ്ലാദേശ്, പാകിസ്താന്‍ അഭയാര്‍ത്ഥികള്‍ ഉണ്ടാകരുതെന്നും ആചാര്യ പറഞ്ഞു.  ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് അസാമിലേക്ക് വരാം. ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്തെ സുരക്ഷിതമായി ജീവിക്കാം. എന്നാല്‍ ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ പുറത്തുപോവണമെന്നും ആചാര്യ പറഞ്ഞു.
Next Story

RELATED STORIES

Share it