Flash News

ഹിന്ദുദേവതയുടെ ടാറ്റു പതിച്ചതിന് ഓസീസുകാര്‍ക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം

ഹിന്ദുദേവതയുടെ ടാറ്റു പതിച്ചതിന് ഓസീസുകാര്‍ക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം
X
ausisബംഗളുരു:  ഹിന്ദു ദേവതയുടെ ചിത്രം ടാറ്റുവായി പതിച്ചതിന് ഓസീസുകാര്‍ക്ക് മര്‍ദ്ദനം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ബംഗളുരുവില്‍ ഇവരെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. ടാറ്റു കാലില്‍ പതിച്ചത് തെറ്റാണെന്നും ക്ഷമചോദിക്കുന്നതായും നിര്‍ബന്ധപൂര്‍വ്വം എഴുതിവാങ്ങിയ ശേഷമാണ് പോലിസ് ഇവരെ വിട്ടത്.

മെല്‍ബണില്‍ നിന്നെത്തിയ  മാത്യുകെയ്ത്ത്,സുഹൃത്ത് എമിലി എന്നിവര്‍ തങ്ങളുടെ ദേവതയായ യെല്ലമ്മയുടെ ടാറ്റു കാലില്‍ പതിച്ചുവെന്നാണ് ജനക്കൂട്ടത്തിന്റെ ആരോപണം. റസ്റ്റോറന്റിന് പുറത്ത് വെച്ചാണ് ജനക്കൂട്ടം ഇവരെ മര്‍ദ്ദിച്ചത്. ഇതേതുടര്‍ന്ന് അശോക് നഗര്‍ പോലിസ് സ്ഥലത്തെത്തുകയും ഇവരെ പോലിസ് സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തു. പിന്നീട് ടാറ്റു പതിച്ചതില്‍ ക്ഷമ ചോദിക്കുന്നതായി നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിയ ശേഷമാണ് ഇവരെ പോകാന്‍ അനുവദിച്ചത്.

''തന്റെ പേര് മാത്യു.ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നാണ് വരുന്നത്.തന്റെ ടാറ്റു നിങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയതില്‍ ഖേദിക്കുന്നു. ടാറ്റു ചില ഭാഗങ്ങളില്‍ പതിക്കുന്നതില്‍ പ്രശ്‌നമുണ്ടെന്ന് തനിക്കറിയില്ലായിരുന്നു. ഇതിനെ കുറിച്ച് പറഞ്ഞുതന്നതിന് നന്ദിയുണ്ട്. തന്നോട് ക്ഷമിക്കണം'' എന്നും അദേഹത്തിന്റെ കത്തില്‍ വിശദമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it