ഹിന്ദുദേവതയുടെ ചിത്രം പച്ചകുത്തി; ആസ്‌ത്രേലിയക്കാര്‍ക്ക് ഹിന്ദുത്വരുടെ മര്‍ദ്ദനം

ബംഗളൂരു: ഹിന്ദുദേവതയായ യല്ലമ്മ ദേവിയുടെ ചിത്രം കാലില്‍ പച്ചകുത്തിയതിന് ആസ്‌ത്രേലിയന്‍ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദുത്വരുടെ മര്‍ദ്ദനം. ആസ്‌ത്രേലിയയിലെ മെ ല്‍ബണ്‍ സ്വദേശിയായ മാത്യു ഗോര്‍ഡന്‍(21), കൂട്ടുകാരി എമിലി കാസിനാവോ(20) എന്നിവരാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ബംഗളൂരുവിലെ ഒരു ഹോട്ടലിലാണ് സംഭവം.

കാലില്‍ പച്ചകുത്തിയതിനെ ചോദ്യംചെയ്ത യുവാവ് അതു നീക്കംചെയ്യാന്‍ തൊലിയുരിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് 25 പേരോളം എത്തി തങ്ങളെ തടഞ്ഞു മര്‍ദ്ദിക്കുകയായിരുന്നെന്നും ഗോര്‍ഡന്‍ മാധ്യമങ്ങളോടു പറഞ്ഞു.സംഭവസ്ഥലത്തെത്തിയ പോലിസുകാരന്‍ ഇത് ഇന്ത്യയാണെന്നും ഇത്തരം ചിത്രം കാലില്‍ പച്ചകുത്തരുതെന്നും ഉപദേശിച്ചു. പിന്നീട് പ്രാദേശിക സുഹൃത്ത് അഭിഷേകിനൊപ്പം ഇവരെ അശോക്‌നഗര്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ചു. അവിടെ വച്ച് കൈയേറ്റം ചെയ്ത സംഘത്തിന്റെ സാന്നിധ്യത്തില്‍ ഹിന്ദുമൂല്യങ്ങളെക്കുറിച്ച് പോലിസ് ഇവര്‍ക്ക് ക്ലാസെടുക്കുകയും ചെയ്തു. സംഭവത്തി ല്‍ മാപ്പ് എഴുതിവാങ്ങിയ ശേഷമാണ് പോലിസ് അവരെ വിട്ടയച്ചത്.
Next Story

RELATED STORIES

Share it