ഹിന്ദുത്വ സംഘടനകളെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അവഗണിക്കുന്നതായി റിപോര്‍ട്ട്

മുഹമ്മദ് സാബിത്ന്യൂഡല്‍ഹി: ഹിന്ദുത്വ സംഘടനകളെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അവഗണിക്കുന്ന തായി റിപോര്‍ട്ട്. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തകരും നേതാക്കളും രാജ്യത്തു സ്‌ഫോടനങ്ങളിലും കൊലപാതകങ്ങളിലും വിദ്വേഷ പ്രസംഗങ്ങളി ലും ഏര്‍പ്പെടുന്ന സംഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ്, ഐ.ബി. അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സിക ള്‍ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ മൃദു സമീപനം സ്വീകരിക്കുന്നുവെന്നു പുതിയ വാര്‍ത്തവന്നിരിക്കുന്നത്.സനാതന്‍ സന്‍സ്ഥ, ഹിന്ദു ജനജാഗൃതി സേന തുടങ്ങിയ ഹിന്ദുത്വ സംഘടനകളെ നിരീക്ഷണവിധേയമാക്കാന്‍ തങ്ങ ള്‍ക്കു മുകളിലുള്ളവര്‍ക്കു താല്‍പ്പര്യമില്ല.

എന്നാല്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഇത്തരം സംഘടനകളുമായി ബന്ധമു ള്ള വിവരങ്ങള്‍ കണ്ടെത്തിയാല്‍ തന്നെ മുകളിലുള്ളവരുടെ താ ല്‍പ്പര്യക്കുറവുമൂലം കാര്യക്ഷമമായ തുടര്‍ നടപടികള്‍ ഉണ്ടാവാറില്ലെന്നും പേര് വെളിപ്പെടുത്താത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് ദ ഹിന്ദു പത്രം റിപോര്‍ട്ട് ചെയ്യുന്നു.രാജ്യത്തു ഭീകരാക്രമണങ്ങ ള്‍ക്കു പദ്ധതിയിടുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് ലശ്കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍, പുതുതായി പാകിസ്താനില്‍ രൂപീകരിക്കപ്പെട്ട ലശ്കറെ ഇസ്‌ലാം തുടങ്ങിയ സംഘടനകളെക്കുറിച്ചു നൂറുകണക്കിനു വിവരങ്ങളാണു കഴിഞ്ഞമാസം മാത്രം രഹസ്യാന്വേഷണ ഏജന്‍സിക ള്‍ ശേഖരിച്ചതെന്നും എന്നാല്‍ ഹിന്ദുത്വ സംഘടനകളെക്കുറിച്ച് അപൂര്‍വമായി മാത്രമേ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുള്ളൂവെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞതായി പത്രം റിപോര്‍ട്ട് ചെയ്യുന്നു.

2008ലെ മുംബൈ ആക്രമ ണപരമ്പരയ്ക്കു ശേഷം രാജ്യവ്യാപകമായി രഹസ്യാന്വേഷണപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ രൂപീകരിക്കപ്പെട്ട മള്‍ട്ടി ഏജന്‍സി സെന്ററും (എം.എ. സി) സാമുദായിക സംഭവങ്ങളെ നിരീക്ഷിക്കാനുള്ള ഐ.ബിയുടെ ഉപവിഭാഗവും ഇത്തരം ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും ഗൗരവത്തിലെടുത്തിട്ടില്ലെന്ന് റിപോര്‍ട്ട് പറയുന്നു.
Next Story

RELATED STORIES

Share it