ഹിന്ദുത്വ ഭീകരവാദ കേസുകള്‍ അട്ടിമറിക്കാന്‍ സമ്മര്‍ദ്ദം: എന്‍.ഐ.എ അഭിഭാഷക

ഹിന്ദുത്വ ഭീകരവാദ കേസുകള്‍ അട്ടിമറിക്കാന്‍ സമ്മര്‍ദ്ദം: എന്‍.ഐ.എ അഭിഭാഷക
X
rohiniമുംബൈ; ഹിന്ദുത്വര്‍ പ്രതികളായ ഭീകരവാദ കേസ്സുകള്‍ അട്ടിമറിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ധം ഉണെ്ടന്ന്  എന്‍.ഐ.എ അഭിഭാഷക രോഹിണി സല്യന്‍. ഇപ്പോള്‍ അന്വേഷിക്കുന്ന മലേഗാവ് കേസില്‍ ശക്തമായ നടപടിയെടുക്കരുതെന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമെന്നും കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടറായ രോഹിണി സല്യന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട എന്‍.ഐ.എയിലെ ഒരു മുതിര്‍ന്ന ഉദ്ദ്യോഗസ്ഥന്‍ തന്നെ വന്ന് കാണുകയും കേസില്‍ ഹിന്ദുത്വര്‍ക്ക് അനുകൂലമായ നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇത് തന്റെ ആവശ്യമല്ലെന്നും മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് താന്‍ വന്നതെന്നും ഉദ്ദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി രോഹിണി പറഞ്ഞു. എന്നാല്‍ താന്‍ നീതിയുടെ പക്ഷത്താണെന്നും കേസില്‍ കുറ്റക്കാര്‍ക്ക് അനുകൂലമായി നടപടിയെടുക്കില്ലെന്നും രോഹിണി വ്യക്തമാക്കിയിരുന്നു.

തന്റെ നിലപാടിനെ തുടര്‍ന്ന് ഈ മാസം കോടതിയില്‍ ഹാജരാവന്‍ എന്‍.ഐ.എ സമ്മതിച്ചില്ല. കഴിഞ്ഞ 12 ലെ ഹിയറിങില്‍ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തു. എന്‍.ഡി.എ സര്‍ക്കാര്‍ വന്നത് മുതലാണ് കേസ് അട്ടിമറിക്കാനുള്ള സമ്മര്‍ദ്ധം വന്നത്. എന്‍.ഐ.എയുടെ ജഡ്ജിയെ മാറ്റി വിധി അവര്‍ക്ക് അനുകൂലമാക്കാന്‍ സര്‍ക്കാരിന്റെ ശ്രമം.

ഇന്ത്യയിലെ പ്രശ്‌സ്ത പബ്ലിക്ക് പ്രോസിക്യുട്ടറാണ് 68കാരിയായ രോഹിണി സല്യന്‍. ജെ ജെ ഷൂട്ടൗട്ട്, ബോറിവിലി ഡബിള്‍ മര്‍ഡര്‍, ഭാര്ത് ഷാ കേസ്, മുലുണ്ട് ബ്ലാസ്റ്റ് തുടങ്ങിയ നിരവധി കേസുകള്‍ കൈകാര്യം ചെയ്ത അഭിഭാഷകയാണ് രോഹിണി.

2008 സ്പതംബറില്‍ നോമ്പ് കാലത്ത് ആയിരുന്നു ഹിന്ദുത്വ ഭീകരര്‍ മുസ് ലിം ഭൂരിപക്ഷ പ്രദേശമായ മുംബൈയിലെ മലേഗാവില്‍ സ്‌ഫോടനം നടത്തിയത്. ഇതില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. 2008ലാണ് രോഹിണി കേസ് ഏറ്റെടുക്കുന്നത്.
ആന്റി ടെററിസം സ്‌ക്വാഡ്് ചീഫായാ ഹേമന്ത്് കര്‍ക്കറയുടെ ആവശ്യമനുസരിച്ചായിരുന്നു താന്‍ കേസ് ഏറ്റെടുത്തത്. കര്‍ക്കരെ 2008 നവംബറില്‍ മുംബൈയില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ക്കരെ കൊന്നതും ഹിന്ദുത്വ ഭീകരര്‍ ആയിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
2007ലെ അജ്മീര്‍ സ്‌ഫോടനം, 2007ലെ മക്കാ മസ്ജിദ് സ്‌ഫോടനം, 2007 ലെ സംജോദാ എക്‌സ്പ്രസ് സ്‌ഫോടനം എന്നിവയക്ക് പിന്നില്‍ ഹിന്ദുത്വ ഭീകരരാണെന്ന പിന്നീട് തെളിഞ്ഞിരുന്നു. എന്നാല്‍ ഇവ മുസ്‌ലിം സംഘടനകളുടെ മേലായിരുന്നു ആദ്യം ആരോപിക്കപ്പെട്ടത്.

4,000 പേജ് ചാര്‍ജ്ജ് ഷീറ്റുള്ള കേസില്‍ ആര്‍.എസ്.എസ് നേതാവായ സാധ്‌വി പ്രാഗ്യാ ഠാക്കൂര്‍, മുന്‍ ആര്‍മി ഉദ്ദ്യോഗസ്ഥന്‍ ശ്രീകാന്ത് പുരോഹിത്, സ്വാമി ദയാനന്ദ് പാണ്ഡെ എന്നിവര്‍ കുറ്റാരോപിതരാണ്. എന്നാല്‍ ഇവര്‍ക്കെതിരേ തെളിവില്ലെന്ന് ഈയടുത്ത് കോടതി വ്യക്തമാക്കിയിരുന്നു.
ഇവര്‍ ഇപ്പോള്‍ ജയിലിലാണ്. ഇവര്‍ക്ക് ജാമ്യം നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ സുപ്രിം കോടതി അടുത്തിടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രാഗ്യാ ഠാക്കുറിനെ സന്ദര്‍ശിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു
-എഫ്. ആര്‍
Next Story

RELATED STORIES

Share it