Flash News

ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം വനിതയെ ഡൊണാള്‍ഡ ട്രംപിന്റെ റാലിയില്‍ നിന്ന് പുറത്താക്കി

ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം വനിതയെ ഡൊണാള്‍ഡ ട്രംപിന്റെ റാലിയില്‍ നിന്ന് പുറത്താക്കി
X
_1161b416-b6f2-11e5-87b3-9157ef61c9c7

കരോലിന:അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ റാലിയില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം വനിതയെ പുറത്താക്കി. റോസാ ഹമീദ്(56) എന്ന മദ്ധ്യവയ്സ്സകയെയാണ് റാലിയില്‍ നിന്ന് പിടിച്ചു പുറത്താക്കിയത്. റാലിയില്‍ പങ്കെടുക്കാനെത്തിയ ഇവരെ കണ്ടയുടന്‍ ട്രംപ് റോസയെ പുറത്താക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഇതിനു മുമ്പേ ട്രംപ് അനുയായികള്‍ ഇവര്‍ക്കെതിരേ മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു. ഇവരുടെ കൈയില്‍ ബോംബ് ഉണ്ടെന്ന് അവര്‍ ആക്രോശിച്ചു. എന്നാല്‍ റാലിയില്‍ സമാധാന സന്ദേശവുമായാണ് താനെത്തിയതെന്ന് റോസ മാധ്യമങ്ങളോട് പറഞ്ഞു. സലാം ഞാന്‍ സമാധാനത്തിനായി എത്തിയതാണ് എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് ഇവര്‍ എത്തിയത്.
ട്രംപിന്റെ നടപടിക്കെതിരേ അമേരിക്കയിലെ വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ട്രംപ് ഉടന്‍ മാപ്പു പറയണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നടപടിയെ ട്രംപ് ന്യായീകരിക്കയാണ് പിന്നീട് ചെയ്തത്. അമേരിക്കയിലേക്ക് മുസ്‌ലിങ്ങളെ പ്രവേശിപ്പിക്കരുതെന്ന ട്രംപിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. തുടര്‍ച്ചയായി മുസ്‌ലിങ്ങള്‍ക്കെതിരേ പ്രസ്താവന നടത്തുന്ന ട്രംപിനെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടിയും രംഗത്ത് വന്നിരുന്നു.
Next Story

RELATED STORIES

Share it