ഹാരിസണ്‍ മലയാളത്തിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കൈവശമുള്ള ഭൂമി പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹാരിസണ്‍ മലയാളം കമ്പനി നല്‍കി ഹരജി ഹൈക്കോടതിയും തള്ളി.
ജസ്റ്റിസ് എബ്രാഹം മാത്യുവാണ് ഹരജി തള്ളിയത്. ഇതേ ഹരജിതന്നെ നേരത്തേ ഇരിങ്ങാലക്കുട കോടതി തള്ളിയിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച ഹരജിയാണ് കീഴ്‌ക്കോടതിവിധി ശരിവച്ചുകൊണ്ട് ജസ്റ്റിസ് എബ്രഹാം മാത്യൂ തള്ളിയത്.
ഹാരിസണ്‍ കമ്പനിയുമായി ബന്ധപ്പെട്ട 4896.65 ഏക്കര്‍ ഭൂമി—യുടെ സ്വഭാവം നിര്‍ണയിക്കാന്‍ കമ്മീഷന്‍ പരിശോധന വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹാരിസണ്‍ കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it