ഹാരിപോര്‍ട്ടര്‍ പരമ്പരയിലെ എട്ടാമത്തെ പുസ്തകം ഉടനെത്തും

ലണ്ടന്‍: ഹാരിപോര്‍ട്ടര്‍ ആരാധകരെ മാന്ത്രികലോകത്തേക്കാനയിച്ച പരമ്പരയിലെ എട്ടാമത്തെ പുസ്തകവും പുറത്തിറങ്ങുന്നു. കുട്ടിമാന്ത്രികന്റെ കഥ പറയുന്ന നാടകത്തിന്റെ തിരക്കഥ മാസങ്ങള്‍ക്കകം തന്നെ നിങ്ങള്‍ക്കു വായിക്കാം. ഹാരിപോര്‍ട്ടര്‍ ആന്റ് ദി കേഴ്‌സ്ഡ് ചൈല്‍ഡ് എന്ന രണ്ടു വാള്യങ്ങളായുളള പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 31ന് നടക്കുമെന്നാണ് പ്രസാധകര്‍ അറിയിച്ചിരിക്കുന്നത്.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഒരു ദിവസം മുമ്പ് ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ പലാസ് തിയേറ്ററില്‍ നാടകം അരങ്ങേറുകയും ചെയ്യും. ജെ കെ റൗളിങ്, ജാക് ത്രോണ്‍, ജോണ്‍ ടിഫണി എന്നിവര്‍ ചേര്‍ന്ന് ഒരു വാര്‍ത്താചിത്രത്തിന്റെ രൂപത്തിലാണ് കഥ തയ്യാറാക്കിയിരിക്കുന്നത്.
കുട്ടി മാന്ത്രികന്റെയും അവന്റെ കൊല്ലപ്പെട്ട മാതാപിതാക്കളുടെയും ജീവിതകഥയാണ് ഹാരിപോര്‍ട്ടര്‍ ആന്റ് ദി കേഴ്‌സ്ഡ് ചൈല്‍ഡ് എന്ന് റൗളിങ് അറിയിച്ചു. ഇംഗ്ലണ്ടിനു പുറത്തുനിന്നുള്ള ആരാധകരുടെ അഭ്യര്‍ഥന മാനിച്ചാണ് നാടകത്തിന്റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഹാരിപോര്‍ട്ടര്‍ പരമ്പരയിലെ ആദ്യ നാടകത്തിന്റെ 20ാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കാന്‍ ആരാധകര്‍ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ പുസ്തകം ഇറങ്ങുന്നത്. പരമ്പരയിലെ ഏഴാമത്തെ പുസ്തകമായ ഹാരിപോര്‍ട്ടര്‍ ആന്റ് ഡത്‌ലി ഹാലോസ് 2007ലായിരുന്നു പുറത്തിറങ്ങിയത്.
Next Story

RELATED STORIES

Share it