ഹാജിമാര്‍ക്ക് പാസ്‌പോര്‍ട്ടിന് പ്ലാസ്റ്റിക് കവര്‍, ലോഹച്ചങ്ങല

കരിപ്പൂര്‍: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ പ്ലാസ്റ്റിക് കവറിട്ട പാസ്‌പോര്‍ട്ടും തീപ്പിടിത്തത്തില്‍ നശിക്കാത്ത ലോഹ കൈച്ചങ്ങലയും നല്‍കും. പാസ്‌പോര്‍ട്ടിന് പ്ലാസ്റ്റിക് കവര്‍, തീിടിത്തത്തിലും നശിക്കാത്ത സ്റ്റീലിന്റെ തിരിച്ചറിയല്‍ ബ്രേസ്‌ലെറ്റ്, കഴുത്തില്‍ തൂക്കിയിടുന്ന ഐഡന്റിറ്റി കാര്‍ഡിനും കവര്‍ തുടങ്ങിയവയെല്ലാമാണ് ഇത്തവണ തയ്യാറാക്കുന്നത്. കഴിഞ്ഞ ഹജ്ജ് വേ ളയില്‍ മിനയിലും മക്കയിലുമു ണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണിത്.കഴിഞ്ഞ വര്‍ഷം 121 ഇന്ത്യക്കാരാണ് മിനാ അപകടത്തില്‍ മരിച്ചത്. തീര്‍ത്ഥാടകര്‍ അപകടത്തില്‍ പെട്ടാല്‍ ഉടന്‍ തിരിച്ചറിയാനും മറ്റുമാണ് ഇത്തരത്തില്‍ രേഖകള്‍ തയ്യാറാക്കുന്നത്.
തീര്‍ത്ഥാടകരുടെ പാസ്‌പോ ര്‍ട്ടുകള്‍ ഇത്തവണ മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണു നല്‍കുന്നത്. 20 മൈക്രോണില്‍ കൂടാത്ത പ്ലാസ്റ്റിക് കവറിലായിരിക്കും പാസ്‌പോര്‍ട്ട് നല്‍കുക. പാസ്‌പോര്‍ട്ട് കേടുവരാതെ സൂക്ഷിക്കാനും ഇതിനാ ല്‍ കഴിയും. ഹജ്ജ് വിസ സ്റ്റാമ്പ് ചെയ്താണ് പാസ്‌പോര്‍ട്ട് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുനല്‍കുക.
തീര്‍ത്ഥാടകരെ തിരിച്ചറിയാ ന്‍ നല്‍കുന്ന ലോഹ കൈച്ചങ്ങല തയ്യാറാക്കുന്നതു സ്റ്റീലിലാണ്. തീപിടിത്തത്തിലും നശിക്കാത്ത ലോഹത്തിന്റെ കൂട്ടില്‍ ഇന്ത്യ എന്ന് ഇംഗ്ലീഷിലും അല്‍ഹിന്ദ് എന്ന് അറബിയിലും രേഖപ്പെടുത്തും. കൂടാതെ തീര്‍ത്ഥാടകന്റെ കവര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവയും ആലേഖനം ചെയ്യും. മുമ്പ് ലോഹ കൈവളകളായിരുന്നു നല്‍കിയിരുന്നത്.
കൈവള ഇത്തവണ കൈച്ചങ്ങല(ബ്രെയ്‌സ്‌ലെറ്റ്)ആയാണു നല്‍കുക. സ്റ്റീലില്‍ തയ്യാറാക്കുന്ന കൈച്ചങ്ങല തീര്‍ത്ഥാടകന് അസൗകര്യം കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ തയ്യാറാക്കും.
കഴുത്തില്‍ തൂക്കിയിടുന്ന ഐഡന്റിറ്റി കാര്‍ഡ് നിര്‍മിക്കുന്നതും ഏറെ സൂക്ഷ്മതയോടെയാണ്. പാസ്‌പോര്‍ട്ട് കവറിലും തിരിച്ചറിയല്‍ കാര്‍ഡിലും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ എന്ന് ഇംഗ്ലീഷിലും അല്‍ഹിന്ദ് എന്ന് അറബിയിലും ഭാരത് എന്ന് ഹിന്ദിയിലും രേഖപ്പെടുത്തും. ഇവ നിര്‍മിക്കാനുള്ള ക്വട്ടേഷനുകള്‍ ഹജ്ജ് കമ്മിറ്റി ക്ഷണിച്ചിട്ടുണ്ട്. ഹജ്ജ് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it