Flash News

ഹാക്കര്‍മാര്‍ ഉന്നം വെക്കുന്ന പ്രമുഖ രാജ്യങ്ങളില്‍ യു.എ.ഇ.യും

ഹാക്കര്‍മാര്‍ ഉന്നം വെക്കുന്ന പ്രമുഖ രാജ്യങ്ങളില്‍ യു.എ.ഇ.യും
X
hackerS

ദുബയ്: സൈബര്‍ ഹാക്കര്‍മാര്‍ ലക്ഷ്യം വെക്കുന്ന 10 രാജ്യങ്ങളില്‍ യു.എ.ഇ.യും. ദുബയ് അറ്റ്‌ലാന്റിസ് ഹോട്ടലില്‍  'പശ്ചിമേഷ്യയിലെ തട്ടിപ്പുകള്‍' എന്ന പേരില്‍ നടക്കുന്ന സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ ഫോണുകള്‍ ഉപയോഗിച്ച് സൗജന്യമായി ലഭിക്കുന്ന വൈഫൈ സംവിധാനം വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ചോര്‍ത്തിയാണ് പ്രധാനമായും തട്ടിപ്പുകള്‍ നടത്തുന്നത്. ഇത്തരം ഹാക്കര്‍മാരെ പിടികൂടാനായി ഹാക്കര്‍മാരെ തന്നെ ഉപയോഗിച്ചാണ് ദുബയ് നടപടി സ്വീകരിക്കുന്നതെന്ന് ദുബയ് ടെലികമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അഥോറിറ്റിയുടെ മുന്‍ റിസ്‌ക് മാനേജ്‌മെന്റ് മേധാവി ഷരീഫ് യൂനുസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും കഴിവുള്ള ഹാക്കര്‍മാരെ തന്നെ വിലയക്കെടുത്താണ് ദുബയെ ലക്ഷ്യം വെക്കുന്ന ഹാക്കര്‍മാരെ പിടികൂടുന്നത്. മൊബൈല്‍ വ്യാപകമായതോടെ ഹാക്കര്‍മാര്‍ ലക്ഷ്യം വെക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമാണ് യു.എ.ഇ. എന്ന് അസോസിയേഷന്‍ ഓഫ് സര്‍ട്ടിഫൈഡ് ഫ്രോഡ് എക്‌സാമിനേഴ്‌സ് പ്രതിനിധി ഇയാദ് മുര്‍തദ പറഞ്ഞു. സമ്മേളനം ഇന്ന് അവസാനിക്കും.
Next Story

RELATED STORIES

Share it