ഹസാര വംശജരുടെ കൊല: അഫ്ഗാനില്‍ പ്രതിഷേധം ശക്തം

കാബൂള്‍: അഫ്ഗാനില്‍ ഹസാര ഗോത്രത്തില്‍പ്പെട്ട ഏഴു പേരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു രാഷ്ട്രപതിഭവനു മുന്നില്‍ ആയിരങ്ങള്‍ റാലി നടത്തി. കനത്ത മഴയെ അവഗണിച്ച് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും വഹിച്ചായിരുന്നു പ്രതിഷേധം.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് താലിബാന്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനിന്ന തെക്കന്‍ സാബൂള്‍ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം സ്ത്രീയും രണ്ടു പെണ്‍കുട്ടികളുമുള്‍പ്പെടെ ഏഴു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ ചിലരുടെ മൃതദേഹം കഴുത്തറുത്ത നിലയിലാണ്. കൊലപാതകത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല. ഇന്നവര്‍ ഞങ്ങളെ കൊല്ലും, നാളെയവര്‍ നിങ്ങളെയും കൊല്ലും എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രതിഷേധം. ഈ വര്‍ഷമാദ്യം ഹസാര ഗോത്രത്തില്‍പ്പെട്ട നിരവധി പേരെ ഖാന്‍സി പ്രവിശ്യയില്‍ നിന്നു തട്ടിക്കൊണ്ടുപോയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചിരുന്നു. ശിയാ വിഭാഗത്തില്‍പ്പെട്ട ഹസാരകള്‍ രാജ്യത്ത് കടുത്ത വിവേചനം നേരിടുന്നതായി ആരോപണമുണ്ട്.
Next Story

RELATED STORIES

Share it