ഹലബ്: സംഘര്‍ഷത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയില്‍ ഹലബ് നഗരത്തിലും സമീപമേഖലകളിലും തുടരുന്ന സംഘര്‍ഷത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ അനുകൂല സേനയിലെ 16 പേരും അല്‍ഖാഇദയുടെ അല്‍ നുസ്‌റ ഫ്രണ്ട് സംഘങ്ങളില്‍നിന്നുള്ള 19 പേരുമാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.

ഹലബ് പ്രവിശ്യയുടെ തെക്കന്‍ മേഖലകളില്‍ ഇന്നലെ പുലര്‍ച്ചെ ശക്തമായ പോരാട്ടം നടന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ലബ്‌നാനിലെ ഹിസ്ബുല്ല പ്രവര്‍ത്തകരും ഹലബില്‍ സര്‍ക്കാര്‍ അനുകൂല സൈന്യത്തിനൊപ്പമുണ്ട്. കൊല്ലപ്പെട്ട അല്‍ നുസ്‌റ പക്ഷത്തുള്ളവരില്‍ സിറിയയ്ക്കു പുറത്തുള്ളവരും ഉള്‍പ്പെടുന്നു. ഇതില്‍ ഒരാള്‍ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് സ്‌ഫോടനം നടത്തിയപ്പോള്‍ കൊല്ലപ്പെട്ടതാണെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു. ഹലബില്‍ പ്രധാന മേഖലകളിലെല്ലാം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടുവെന്ന് ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ റാമി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it