ഹര്‍ദിക് പട്ടേലിനെതിരേ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കും: കോടതി

അഹ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭനേതാവ് ഹര്‍ദിക് പട്ടേലിനെതിരേ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്ന് ഗുജറാത്ത് ഹൈക്കോടതി. ഹര്‍ദികിനെതിരേ സൂറത്ത് പോലിസ് തയ്യാറാക്കിയ പ്രഥമ വിവര റിപോര്‍ട്ടിലെ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന ഹരജി കോടതി തള്ളിയിട്ടുണ്ട്.
എന്നാല്‍, രണ്ടു സമുദായങ്ങ ള്‍ തമ്മില്‍ ശത്രുതയുണ്ടാക്കിയെന്ന ആരോപണത്തില്‍ നിന്ന് കോടതി അദ്ദേഹത്തെ ഒഴിവാക്കി.
പോലിസുകാരെ വധിക്കാന്‍ ഒരു യുവാവിനെ ഉപദേശിച്ചതിനാണ് ഹര്‍ദികിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും അതു പൂര്‍ത്തിയായാല്‍ മാത്രമേ യഥാര്‍ഥ ചിത്രം വ്യക്തമാവുകയുള്ളൂവെന്നും കോടതി വിലയിരുത്തി.
ഏറ്റവും കുറഞ്ഞത് മൂന്നുമാസം തടവും പരമാവധി ജീവപര്യന്തവും ലഭിക്കാവുന്ന കുറ്റമാണ് ഹര്‍ദികിനെതിരേ ചുമത്തിയത്.അതിനിടെ പോലിസ് കസ്റ്റഡിയിലായിരിക്കുമ്പോള്‍ ഹര്‍ദികിനോടൊപ്പം ഫോട്ടോയെടുത്തതിന് രണ്ടു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
ക്രൈംബ്രാഞ്ച് ഹെഡ് കോ ണ്‍സ്റ്റബിള്‍ അരുണ്‍ദാലെ, കോണ്‍സ്റ്റബിള്‍ മഹേഷ്‌സിങ് ജയാന്‍സിങ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്നു പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപന്‍ ഭദ്രന്‍ പറഞ്ഞു. ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Next Story

RELATED STORIES

Share it