ഹര്‍ദികിനെതിരായ രാജ്യദ്രോഹ കേസ് സെഷന്‍സ് കോടതിയില്‍

അഹ്മദാബാദ്/സൂറത്ത്: പട്ടേല്‍ സമരനേതാവ് ഹര്‍ദിക് പട്ടേലിനെതിരേ അഹ്മദാബാദില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്കു വിട്ടു. ഹര്‍ദികും അനുയായികളായ ചിരാങ് പട്ടേല്‍, ദിനേശ് ബാംദാനിയ, കേതന്‍ പട്ടേല്‍ എന്നിവര്‍ക്കുമെതിരേ കുറ്റം ചുമത്തുന്നതിനുള്ള നടപടികള്‍ കോടതി ആരംഭിക്കുന്നു. ഹര്‍ദികിനെ സൂറത്ത് ജയിലിലും മറ്റു മൂന്നു പേരെ സബര്‍മതി ജയിലിലുമാണ് നിലവില്‍ പാര്‍പ്പിച്ചിട്ടുള്ളത്. നാലുപേരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി. അതേസമയം, കോടതി പരിസരത്ത് എത്തിയ ഹര്‍ദിക് അനുകൂലികള്‍ അദ്ദേഹത്തെ ഉടന്‍തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഹൈദരാബാദ് ക്രൈംബ്രാഞ്ച് ഇവര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തത്. അതേസമയം, ഹര്‍ദികിന്റെ ജാമ്യാപേക്ഷ സൂറത്ത് പോലിസ് തള്ളി.
Next Story

RELATED STORIES

Share it