Flash News

ദളിത് കൂട്ടക്കൊല; വിവാദപരാമര്‍ശത്തില്‍ വി കെ സിങ് മാപ്പു പറഞ്ഞു

ദളിത് കൂട്ടക്കൊല; വിവാദപരാമര്‍ശത്തില്‍  വി കെ സിങ് മാപ്പു പറഞ്ഞു
X

Gen-VK-Singhഡല്‍ഹി : ഹരിയാനയില്‍ ദലിത് കുഞ്ഞുങ്ങളെ കത്തിച്ചുകൊന്നതിനെ തെരുവു നായക്കളെ കല്ലെറിയുന്നതിനോട് ഉപമിച്ച കേന്ദ്ര മന്ത്രി വി കെ സിങ് മാപ്പു പറഞ്ഞു. പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സിങ് ട്വിറ്ററിലൂടെ മാപ്പുപറഞ്ഞത്. തന്റെ പരാമര്‍ശം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചതല്ലായിരുന്നു. വേദനിപ്പിച്ചെങ്കില്‍ മാപ്പുപറയുന്നുവെന്നും സിങ് ട്വിറ്ററിലൂടെ അറിയിച്ചു. [related]


അതിനിടെ വികെ സിങ് സംയമനം പാലിക്കണമെന്ന്്് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. വികെ സിങ് രാജിവയ്ക്കണമെന്ന് ആം ആദ്മിപാര്‍ട്ടിയും ആവശ്യപ്പെട്ടു.
ആരെങ്കിലും പട്ടികളെ കല്ലെറിഞ്ഞാല്‍ അതിന് സര്‍ക്കാര്‍ ഉത്തരവാദിയാകുന്നതെങ്ങിനെ എന്നാണ് ഹരിയാനയില്‍ ദലിതരെ കൂട്ടക്കൊല നടത്തിയതു സംബന്ധിച്ച് വി കെ സിങ് വ്യാഴാഴ്ച്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പ്രതികരിച്ചത്.കേന്ദ്ര വിദേശകാര്യ മന്ത്രിയായ വി കെ സിങ്ങിന്റെ പ്രസ്താവന പുറത്തു വന്നയുടന്‍ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയര്‍ന്നത്.മനുഷ്യത്വ രഹിതമായ പ്രസ്താവനയിലൂടെ വി കെ സിങ് ദലിത് സമൂഹത്തെ മുഴുവന്‍ അപമാനിച്ചുവെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്.ദലിതരോടും ന്യൂനപക്ഷങ്ങളോടുമുള്ള മോദി സര്‍ക്കാറിന്റെ മനോഭാവമാണ് മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ദലിത് പീഡന നിയമപ്രകാരം വി കെ സിങ്ങിനെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it