kannur local

ഹരിയാന പെണ്‍കുട്ടിയുടെ തിരോധാനം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പയ്യന്നൂര്‍: പയ്യന്നൂര്‍ കൊറ്റി റെയില്‍വേ സ്റ്റേഷനില്‍ രാത്രിയില്‍ ഒറ്റപ്പെട്ട നിലയില്‍ കാണ്ടെത്തുകയും പിന്നീട് മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് കാണാതാവുകയും ചെയ്ത ഹരിയാന സ്വദേശിയായ പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി കെ പ്രഭാകരനാണ് കേസന്വേഷണത്തിന്റെ ചുമതല. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂരിലെത്തി എസ്‌ഐ എ വി ദിനേശനില്‍ നിന്നും സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ്‌കാരില്‍ നിന്നും മൊഴിയെടുത്തു. കഴിഞ്ഞ ജനുവരി രണ്ടിന് രാത്രി 11ഓടെയാണ് കൊറ്റി റെയില്‍വേ പോലിസ് സ്‌റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലിസ് പെണ്‍കുട്ടിയെ പിലാത്തറയിലെ അഗതിമന്ദിരത്തിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലൈംഗീക പീഡനത്തിനിരയായിട്ടുണ്ടെന്ന ഡോക്ടറുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ണൂര്‍ വനിതാസെല്ലിന് കൈമാറി. തുടര്‍ന്ന് കണ്ണൂര്‍ അഭയകേന്ദ്രത്തിലാക്കിയ പെണ്‍കുട്ടി അവിടുന്ന് ചാടിപ്പോവുകയായിരുന്നു. ലോക്കല്‍ പോലിസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിരുന്നുവെന്ന റിപോര്‍ട്ടറിനെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്.
Next Story

RELATED STORIES

Share it