ഹരിയാനയില്‍ ദലിത് യുവാവിനെ ചുട്ടുകൊന്നു

യമുന നഗര്‍ (ഹരിയാന): ഹരിയാനയില്‍ ദലിത് യുവാവിനെ ചുട്ടുകൊന്നു. ദൗലത്പൂര്‍ ഗ്രാമത്തിലെ രജതി(21)നെ മുന്‍ ഗ്രാമമുഖ്യനും കുടുംബവും ചേര്‍ന്നു തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പിതാവ് കെഹാര്‍ സിങ് പോലിസില്‍ പരാതിപ്പെട്ടു. പൂര്‍വവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലിസ് നിഗമനം. യുവാവിന്റെ മേല്‍ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. എന്നാല്‍, യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണം നല്‍കുന്ന സൂചനയെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ മുന്‍ ഗ്രാമമുഖ്യന്‍ രാം സ്വരൂപ്, ഭാര്യ മുഖ്‌തൈരി ദേവി, മക്കളായ ചന്ദ്രഭാന്‍, വിന്തോകുമാര്‍, ഗോപാല്‍, സഹോദരന്‍ താരാചന്ദ് എന്നിവര്‍ക്കെതിരേ കേസെടുത്തു.
Next Story

RELATED STORIES

Share it