Flash News

ഹരിയാനയില്‍ ദലിത് ബാലനെ പോലിസ്‌ മര്‍ദ്ദിച്ചു കൊന്നു

ചണ്ഡീഗഡ്: ഹരിയാനയില്‍ പതിനാലു വയസുള്ള ദലിത് ബാലനെ പൊലീസുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി ആരോപണം. പ്രാവുകളെ മോഷ്ടിച്ചുവെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ബാലന്‍ മണിക്കൂറുകള്‍ക്കു ശേഷം ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഗോവിന്ദയെന്ന പതിനാലുകാരനാണ് കൊല്ലപ്പെട്ടത്.

ദലിത് കുടുംബത്തിലെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ പെട്രോളൊഴിച്ചു കത്തിച്ചതിന്റെ നടുക്കം മാറുന്നതിന് മുന്‍പാണ് പുതിയ സംഭവം.  ഗോവിന്ദയെ പോലിസ് മര്‍ദിച്ചു കൊലപ്പെചുത്തുകയാണെന്നാരോപിച്ച് ജനങ്ങള്‍ റോഡും റെയില്‍പാതയും ഉപരോധിച്ചു.
Next Story

RELATED STORIES

Share it