palakkad local

ഹരിമംഗലം താലപ്പൊലി വര്‍ണാഭമായി

ആനക്കര: അമേറ്റിക്കര ഹരിമംഗലം വിഷ്ണുക്ഷേത്രത്തിലെ ഭഗവതിയുടെ താലപ്പൊലി വര്‍ണാഭമായി. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പറവെപ്പ് നടന്നു. പകല്‍ എഴുന്നെള്ളിപ്പ് അക്കിത്തത്ത് മനയില്‍ നിന്ന് ആരംഭിച്ചു. കൊടലില്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയായി.
എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിയതോടെ വിവിധ കമ്മിറ്റികളുടെ ആന എഴുന്നെളളിപ്പുകളും മറ്റു വരവുകളും ഉണ്ടായി. രാത്രി കളം പാട്ട് ഗുരുവായൂര്‍ ശശി, ചൊവ്വല്ലൂര്‍ മോഹനന്‍ എന്നിവരുടെ ഡബിള്‍ തായമ്പകയും കലാപരിപാടികളും അരങ്ങേറി. ഇന്ന് പുലര്‍ച്ചെനടന്ന എഴുന്നെള്ളിപ്പോടെ ഉത്സവ പരിപാടികള്‍ക്ക് സമാപനമായി.
Next Story

RELATED STORIES

Share it