Flash News

ഹരിപ്പാട് മെഡിക്കല്‍ കോളേജ് പദ്ധതി പുന:പരിശോധിക്കുമെന്ന് സര്‍ക്കാര്‍

ഹരിപ്പാട് മെഡിക്കല്‍ കോളേജ് പദ്ധതി പുന:പരിശോധിക്കുമെന്ന് സര്‍ക്കാര്‍
X
thomas-issac-infocus

ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ സ്ഥലമെടുപ്പ് നിയമവിരുദ്ധമാണെന്ന പരാതിയില്‍ അന്വേഷണം നടത്താനൊരുങ്ങി സര്‍ക്കാര്‍. കോളേജിന്റെ നിര്‍മ്മാണത്തിനായി 800 ഏക്കര്‍ സ്ഥലം നികത്തുന്നുണ്ടെന്നും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്്. മെഡിക്കല്‍ കോളേജിന്റെ നിര്‍മാണത്തിനായി 300 കോടി നബാര്‍ഡില്‍ നിന്ന് വായ്പയെടുത്ത് നല്‍കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തിരിച്ചടവ് സര്‍ക്കാര്‍ നടത്തണമെന്ന് വ്യവസ്ഥയിലുണ്ട്. ഇത് നിയമവിരുദ്ധമാണെന്നും നബാര്‍ഡില്‍ നിന്ന് വായ്പയെടുത്ത് നല്‍കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
സര്‍ക്കാര്‍ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ നിയമവിരുദ്ധമാണ്. സ്വകാര്യ മെഡിക്കല്‍ കോളേജിന് തുക സര്‍ക്കാര്‍ തിരിച്ചടക്കേണ്ട കാര്യമില്ല. അതുകൊണ്ട് ഇവയെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു - സ്വകാര്യ മേഖലയില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളേജിന്റെ 70 ശതമാനം സ്വകാര്യവ്യക്തികളുടെ ഓഹരിയാണ്.
വയല്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നതെന്നും ചട്ടങ്ങള്‍ ലംഘിച്ച് ഇത് നികത്താന്‍ അനുവദിക്കില്ലെന്നും നേരത്തെ മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it