Alappuzha local

ഹരിപ്പാട് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍; മല്‍സര രംഗത്ത് 75 പേര്‍

ആലപ്പുഴ: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ വൈകീട്ട് പൂര്‍ത്തിയായതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഒമ്പതു മണ്ഡലങ്ങളിലായി 75 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്ത് സജീവമായി.
ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല മല്‍സരിക്കുന്ന ഹരിപ്പാടാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. 13 പേര്‍. ജി സുധാകരന്‍ എംഎല്‍എ മല്‍സരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ 10 പേര്‍ ജനവിധി തേടിയിറങ്ങും.
മാവേലിക്കര മണ്ഡലത്തിലും ചെങ്ങന്നൂര്‍ മണ്ഡലത്തിലുമാണ് ഏറ്റവും കുറഞ്ഞ സ്ഥാനാര്‍ഥികളുള്ളത്. രണ്ടിടത്തും ആറു സ്ഥാനാര്‍ഥികള്‍ വീതം മല്‍സരരംഗത്തുണ്ട്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, കായംകുളം, കുട്ടനാട് മണ്ഡലങ്ങളില്‍ എട്ട് സ്ഥാനാര്‍ഥികള്‍ വീതം രംഗത്തുണ്ട്.
പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളെല്ലാം മല്‍സര രംഗത്തുണ്ട്. തോമസ് ഐസക്, ലാലി വിന്‍സെന്റ്, തോമസ് ചാണ്ടി, തോമസ് എബ്രഹാം, എ എം ആരിഫ്, പി തിലോത്തമന്‍, രമേശ് ചെന്നിത്തല, ജി സുധാകരന്‍, പ്രതിഭാ ഹരി, എം ലിജു, പി തിലോത്തമന്‍, പി പ്രസാദ്, സി ആര്‍ ജയപ്രകാശ്, ആര്‍ രാജേഷ്, പി സി വിഷ്ണുനാഥ് പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.
ബിജെപി, എസ്ഡിപിഐ, ബിഎസ്പി, വെല്‍ഫെയര്‍പാര്‍ട്ടി, പിഡിപി, എസ് യുസിഐ തുടങ്ങിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും സ്വാധീന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മല്‍സരരംഗത്തുണ്ട്.
ജില്ലയില്‍ 98 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 11 പേരുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളുകയുണ്ടായി.
ഇന്നലെ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം പൂര്‍ത്തിയാവുമ്പോള്‍ 12 പേര്‍ പത്രിക പിന്‍വലിച്ചു. ഇതോടെയാണ് ജില്ലയില്‍ 75 പേര്‍ മല്‍സരരംഗത്തെത്തിയത്.
Next Story

RELATED STORIES

Share it