Pathanamthitta local

ഹരിത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ശുചിത്വമിഷനും സംയുക്തമായി നടപ്പാക്കിയ ഹരിത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി.
ഇതിന്റെ ഭാഗമായി പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട നാലായിരത്തോളം ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രി വിതരണ കേന്ദ്രത്തില്‍ വച്ച് പച്ചക്കറി വിത്തുകള്‍ നല്‍കിയിരുന്നു. ചീര, പയര്‍, മത്തന്‍ എന്നിവയുടെ വിത്തുകളാണ് വിതരണം ചെയ്തത്.
പോളിങ് ബൂത്തുകളെ ഹരിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. ജില്ലയില്‍ അഞ്ചിടത്ത് മാതൃകാ ഹരിത പോളിങ് ബൂത്തുകളുമൊരുക്കി.
ഹരിത തിരഞ്ഞെടുപ്പിനായി മൂന്ന് വീഡിയോ ചിത്രങ്ങളും തയ്യാറാക്കി. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ ഹരിത സേന മാവിന്‍ തൈകള്‍ നല്‍കുകയും ഹരിത തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.
രണ്ടു നിരീക്ഷകര്‍
കൂടിയെത്തി
പത്തനംതിട്ട: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷകരായി രണ്ടു പേര്‍ കൂടിയെത്തി. കോന്നിയില്‍ പ്രശാന്ത് കുമാര്‍ കകര്‍ല, അടൂര്‍ നിയോജകമണ്ഡലത്തിലേക്ക് ഷിന്‍ അഷിഷ് എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചത്.
നേരത്തെ നിരീക്ഷകരായി എത്തിയവരില്‍ തിരുവല്ല നിയോജകമണ്ഡലത്തില്‍ റാംകെവാല്‍ ഐഎഎസ്, റാന്നിയില്‍ ഡോ.എം. വിജയലക്ഷ്മി ഐഎഎസ്, ആറന്മുളയില്‍ എം സതീഷ് കുമാര്‍ ഐസി ആന്‍ഡ് സിഇഎസ് എന്നിവര്‍ക്കാണ് ചുമതല.
Next Story

RELATED STORIES

Share it