ഹരിത ട്രൈബ്യൂണല്‍ വിധി വിധി: നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവും: മന്ത്രി

തിരുവനന്തപുരം: 2000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയോ 10 വര്‍ഷത്തി ല്‍ കൂടുതല്‍ പഴക്കമുള്ളവ ഓടിക്കുകയോ ചെയ്യരുതെന്ന ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സംസ്ഥാനത്തെ ബസ്, ലോറി സംഘടനകളുമായി സെക്രട്ടേറിയറ്റില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിധിക്കെതിരേ നിലവില്‍ ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസി നല്‍കിയ ഹരജിയിന്മേല്‍ അനുകൂല വിധിയുണ്ടായാല്‍ പ്രശ്‌നമില്ല. എന്നാല്‍ വിധി പ്രതികൂലമായാല്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷിച്ച്, മലിനീകരണം നിയന്ത്രിച്ച്, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മുന്നോട്ടുപോവുകയെന്നതാണ് സര്‍ക്കാര്‍ നയം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നടപടികള്‍ പാലിക്കാന്‍ തയ്യാറാണെന്ന് ചര്‍ച്ചയി ല്‍ ബസ്, ലോറി ഉടമകള്‍ ഉറപ്പുനല്‍കി.
ഹരിത ട്രൈബ്യൂണല്‍ വിധി മറികടക്കാന്‍ സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യാമെന്നാണ് മന്ത്രി അറിയിച്ചതെന്നും അതിനാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടികളൊന്നുമുണ്ടാവില്ല. 12ന് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ലോറികള്‍ സമരം നടത്താന്‍ തീരുമാനിച്ചിരുന്നെന്നും എന്നാല്‍ മന്ത്രിയുമായുള്ള ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ന് എറണാകുളത്ത് നടക്കുന്ന യോഗത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി. അതേസമയം, ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെയും ഓട്ടോമൊബീല്‍ വര്‍ക്‌ഷോപ്പ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തി ല്‍ 15ന് നടത്തുന്ന സൂചനാ പണിമുടക്കില്‍ മാറ്റമില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇത് ഹരിത ട്രൈബ്യൂണലിനെതിരായ സമരമാണെന്നും സര്‍ക്കാരിനെതിരല്ലെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it