ഹരിത കോടതി വിധി: 21ന് പണിമുടക്ക്

കോഴിക്കോട്: 2000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയോ പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ ഓടിക്കുകയോ ചെയ്യരുതെന്നുള്ള ഹരിത ട്രൈബ്യുണല്‍ വിധി സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് 21ന് പണിമുടക്കാന്‍ മോട്ടോര്‍ തൊഴിലാളി ഫെഡറേഷനുകളുടെ സംയുക്തയോഗം തീരുമാനിച്ചു. കേരളത്തിലെ ഗതാഗതരംഗത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് യാതൊരുവിധ പഠനവും നടത്തിയിട്ടില്ല എന്നാണ് മനസ്സിലാവുന്നത്. വിധി ഗതാഗത മേഖലയെ സമസ്ത വിഭാഗം തൊഴിലാളികളെയും എന്ന പോലെ മുഴുവന്‍ ജനവിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. പണിമുടക്കിന് മുന്നോടിയായി ജില്ലാ കേന്ദ്രങ്ങളില്‍ 17ന് തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ബഹുജനങ്ങളുടെയും കൂട്ടായ്മ സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it