ഹരജിയില്‍ ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി: കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി നോട്ടീസയച്ചു. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയില്ലാത്ത ആളെയാണ് വിസിയായി നിയമിച്ചതെന്ന് ആരോപിച്ച് പൂര്‍വവിദ്യാര്‍ഥിയായ ബി അരുണ്‍ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിസിക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. 10 വര്‍ഷം പ്രഫസറായി സേവനമനുഷ്ഠിക്കണമെന്നതടക്കമുള്ള യുജിസി മാനദണ്ഡം പാലിക്കാതെയാണ് നിയമനം നടന്നിട്ടുള്ളത്. നിയമനത്തിന് സര്‍വകലാശാല ചട്ടങ്ങള്‍ ബാധകമല്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇടക്കാല ഉത്തരവിലൂടെ നിയമനം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍, രണ്ടര വര്‍ഷമായി വിസിയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ നിയമനം ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍വകലാശാല വിസി എന്നത് ഉയര്‍ന്ന പദവിയാണെന്നും അതിനാല്‍ ഇതു സംബന്ധിച്ച് വിശദീകരണം ആവശ്യമുണ്ടെന്നും വ്യക്തമാക്കിയാണ് നോട്ടീസയച്ചത്.
Next Story

RELATED STORIES

Share it