Alappuzha local

ഹയര്‍ സെക്കന്ററി പരീക്ഷ: ജില്ലയില്‍ 17,617 പേര്‍ ഉപരിപഠനത്തിന്; 76.66 ശതമാനം വിജയം

ആലപ്പുഴ: ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ജില്ലയില്‍ 17617 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനുള്ള അര്‍ഹത നേടി. 22980 കുട്ടികളാണ് ഇക്കുറി ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയത്. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ ജില്ലയുടെ വിജയശതമാനം 76.66 ആണ്. 567 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്.
ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 87 പേര്‍ പരീക്ഷ എഴുതിയതില്‍ 65 പേര്‍ വിജയിച്ചു. വിജയശതമാനം 74.71. ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 3032 പേര്‍ പരീക്ഷ എഴുതിയതില്‍ 1178 പേര്‍ മാത്രമാണ് വിജയിച്ചത്. വിജയശതമാനം 38.85. ജില്ലയില്‍ അഞ്ച് സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. മാവേലിക്കരയിലെ ബിഷപ്പ് മൂര്‍ എച്ചഎസ്എസ് (75), ആലപ്പുഴ കാര്‍മല്‍ അക്കാദമി(21), അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്മാരക എച്ച്എസ്എസ്(113), ആര്യാട് ലൂഥറന്‍സ്(50), മുഹമ്മ മദര്‍ തെരേസാസ്(31) എന്നിവയാണ് നൂറ് മേനി വിജയം കരസ്ഥമാക്കിയ സ്‌കൂളുകള്‍.
വൊക്കേഷനല്‍ ഹയര്‍സെക്കന്ററിയില്‍ പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളില്‍ 1398 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 1199 പേരും (85.77 ശതമാനം) പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ 1063 പേരും(76.04%) ഉപരിപഠനത്തിന് യോഗ്യത നേടി. ഇക്കുറി ഒരു സ്‌കൂളിനും ഈ വിഭാഗത്തില്‍ നൂറ് ശതമാനം വിജയം കൈവരിക്കാനായില്ല. കഴിഞ്ഞ വര്‍ഷം രണ്ട് സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയമുണ്ടായിരുന്നു.
പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ഗവ. വി എച്ച്എസ്എസ് ഫോര്‍ ഗേള്‍സ്, ചെങ്ങന്നൂര്‍ (19), ഗവ. വിഎച്ച്എസ്എസ് ഫോര്‍ ബോയ്‌സ്, മാവേലിക്കര (17, 27)എസ്എന്‍വിഎച്ച്എസ്എസ്, ശ്രീകണ്‌ഠേശ്വരം, പൂച്ചാക്കല്‍(27, 26), വിഎച്ച്എസ്എസ് കല്ലിശ്ശേരി(24) എന്നീ സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം നേടാനായി.
പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം എസ് എന്‍ വി എച്ച്എസ്എസാണ് ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയത്. ഇവിടെ പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളില്‍ പരീക്ഷയെഴുതിയ 138 പേരില്‍ 134 പേര്‍ വിജയിച്ചു. വിജയശതമാനം 97.10.പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലും ശ്രീകണ്‌ഠേശ്വരം തന്നെയാണ് മികച്ച നേട്ടം കൊയ്തത്.47 പേര്‍ പരീക്ഷയെഴുതിയതില്‍ 43 പേര്‍ വിജയിച്ചു. വിജയശതമാനം 91.49.
Next Story

RELATED STORIES

Share it