ഹമ്മല്‍സും സാഞ്ചസും ബയേണില്‍

ബെര്‍ലിന്‍: പുതിയ രണ്ടു താരങ്ങളെ തട്ടകത്തിലെത്തിച്ച് ജര്‍മന്‍ ലീഗ് ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് അടുത്ത സീസണിനു കച്ചമുറുക്കി.
ജര്‍മനിയില്‍ തങ്ങളുടെ മുഖ്യ എതിരാളികളാ യ ബൊറൂസ്യ ഡോട്മുണ്ടില്‍ നിന്നു ഡിഫന്റര്‍ മാറ്റ്‌സ് ഹമ്മല്‍സിനെ യും ബെന്‍ഫിക്കയില്‍ നിന്നു പോര്‍ച്ചുഗീസ് കൗമാര മിഡ്ഫീല്‍ഡര്‍ റെന റ്റോ സാഞ്ചസിനെയുമാണ് ബയേണ്‍ സ്വന്തം കൂടാരത്തിലെത്തിച്ചത്.
ഹമ്മല്‍സിനായി ബയേ ണ്‍ മുടക്കിയ തുക എത്രയെന്നു പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം 30 മില്യണ്‍ യൂറോ ചെലവായിട്ടുണ്ടെന്നാണ് സൂചന.
18കാരനായ സാഞ്ചസിനുവേണ്ടി 35 മില്യണ്‍ യൂറോയിലധികം ബയേണ്‍ ചെലവഴിച്ചു. രണ്ടു താരങ്ങ ളും ക്ലബ്ബുമായി അഞ്ചു വര്‍ ഷത്തെ കരാറിലാണ് ഒപ്പുവച്ചത്. ദീര്‍ഘകാലമായി നോട്ടമിട്ടിരുന്ന സാഞ്ചസിനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബയേണ്‍ മേധാവി റുമെനിഗെ പറഞ്ഞു.
Next Story

RELATED STORIES

Share it