ഹമാസിനെതിരേ ഇസ്രായേല്‍ റോക്കറ്റാക്രമണം

തെല്‍അവീവ്: ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഗസാ മുനമ്പിനു നേരെ ഇസ്രായേലിന്റെ റോക്കറ്റാക്രമണം. ആക്രമണത്തില്‍ നാശനഷ്ടമുണ്ടായില്ലെന്നും ആര്‍ക്കും പരിക്കില്ലെന്നും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ റോക്കറ്റുകള്‍ പതിച്ച് മണിക്കൂറുകള്‍ക്കകം ഹമാസും ദക്ഷിണ ഇസ്രായേലിനെ ലക്ഷ്യമാക്കി പ്രത്യാക്രമണം നടത്തി. കിഴക്കന്‍ റഫയിലെ ബെയ്ത്ത് ഹാനൂന് സമീപമാണ് ഇസ്രായേല്‍ ആക്രമണം. ഹമാസിന്റെ രണ്ടു സായുധ പരിശീലനകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനു ശേഷമാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ഇതിലും നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഗസയില്‍ ഇസ്രായേല്‍ നടത്തിയ വെടിവയ്പില്‍ രണ്ടു ഫലസ്തീനികള്‍ക്കു പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it