ഹനുമന്തപ്പയുടെ മകള്‍ വലുതായാല്‍ സൈന്യത്തില്‍ ചേരും
BY Sumeera SMR27 Feb 2016 2:26 AM GMT
Sumeera SMR27 Feb 2016 2:26 AM GMT
നാഗ്പൂര്‍: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണു മരിച്ച ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ഏക മകളെ വലുതാവുമ്പോള്‍ സൈന്യത്തില്‍ ചേര്‍ക്കാന്‍ താല്പര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ വിധവ മഹാദേവി അശോക്. സിയാച്ചിനിലെ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും ആറ് ദിവസങ്ങള്‍ക്കു ശേഷം അദ്ഭുതകരമായി രക്ഷപ്പെട്ട 33കാരന് ഹനുമന്തപ്പ ഈ മാസം 11നാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. എനിക്ക് ആണ്‍കുട്ടിയില്ല. ഉള്ളത് ഒരു മകളാണ്. ധീരയായ ഒരു ഇന്ത്യക്കാരിയായി മാറാന്‍ വലുതാവുമ്പോള്‍ അവളെ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്ക്കണമെന്നാണാഗ്രഹം. അതാണ് അവളുടെ ധീരനായ പിതാവിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവെന്നും മഹാദേവി പറഞ്ഞു.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT