thrissur local

ഹനീഫ വധം :സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല; ബന്ധുക്കള്‍ സത്യഗ്രഹത്തിലേക്ക്

ചാവക്കാട്: ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് തിരുവത്ര എ സി ഹനീഫ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ സത്യാഗ്രഹത്തിലേക്ക്. ഹനീഫയുടെ മാതാവ് ഐഷ ബീവി, സഹോദരങ്ങളായ സെയ്തുമുഹമ്മദ്, അബൂബക്കര്‍ എന്നിവരാണ് നാളെ രാവിലെ താലൂക്ക് ഓഫിസ് പരിസരത്ത് സത്യാഗ്രഹം നടത്തുന്നത്. ഹനീഫ വധക്കേസിന്റെ വിചാരണ അടുത്ത മാസം 23നാണ് ആരംഭിക്കുന്നത്.
കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ അഡ്വ.സുനില്‍കുമാറിനെ നിയമിക്കണമെന്നാവാശ്യപ്പെട്ട് മൂന്നു മാസം മുമ്പ് ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു.
ഇതിന് യാതൊരു പ്രതികരണവുമില്ലെന്ന് ഹനീഫയുടെ സഹോദര പുത്രന്‍ എ എസ് സറൂഖ് പറഞ്ഞു. നാളെ സംഘടിപ്പിക്കുന്നത് സൂചനാ സമരമാണെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it