ഹനാകോ ഇനിയില്ല

ടോക്കിയോ: ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ ആനയായ ഹനാകോ ചരിഞ്ഞു. ജപ്പാനിലെ ഇനോകാഷിറ മൃഗശാലയിലായിരുന്നു 69കാരിയായ ഹനാകോയെ പാര്‍പ്പിച്ചിരുന്നത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് മൃഗശാലാ ഉദ്യോഗസ്ഥനായ ഹിരോമി മാഷിമ അറിയിച്ചു. ഹനാകോയ്ക്കുള്ള ആദരസൂചകമായി ആരാധകര്‍ പുഷ്പാര്‍ച്ചന നടത്തുകയും അനുശോചന സന്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. രണ്ടു ദിവസമായി എഴുന്നേറ്റുനില്‍ക്കാനാവാതെ തറയില്‍ കിടക്കുകയായിരുന്ന ആനയെ രക്ഷിക്കുന്നതിനായി 20ഓളം മൃഗശാലാ ജീവനക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അവയെല്ലാം പാഴാവുകയായിരുന്നുവെന്നും മാഷിമ പറഞ്ഞു.
Next Story

RELATED STORIES

Share it