ഹജ്ജ് വിമാന സര്‍വീസ്;  എസ്ഡിപിഐ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് ഇന്ന്

കൊണ്ടോട്ടി: ഹജ്ജ് വിമാന സര്‍വീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിലനിര്‍ത്തുക, മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു മാര്‍ച്ച് നടത്തും. രാവിലെ 10നു നടക്കുന്ന മാര്‍ച്ചില്‍ കൊണ്ടോട്ടി, വള്ളിക്കുന്ന്, ഏറനാട് മണ്ഡലത്തില്‍ നിന്നുള്ളവര്‍ സംബന്ധിക്കും. ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിന്നു മാറ്റിയത് ഏറെ ആശങ്കയോടെയാണു ജനം കാണുന്നതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടികള്‍ മുടക്കി പണിത ഹജ്ജ് ഹൗസ് വിവാഹമണ്ഡപമായി മാറുകയാണ്. നെടുമ്പാശ്ശേരി സിയാല്‍ കമ്പനിയില്‍ കോടികള്‍ മുടക്കിയ മുസ്‌ലിംലീഗ്, സിപിഎം പാര്‍ട്ടികളിലെ വ്യവസായപ്രമുഖരാണ് കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ കൊളത്തൂര്‍ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരക്കും. എസ്ഡിപിഐ സംസ്ഥാനസമിതി അംഗം മൂവാറ്റുപുഴ അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ബഷീര്‍ പൂവില്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, സുലൈമാന്‍ മാളിയേക്കല്‍, ചുക്കാന്‍ ബിച്ചു, പി ഇ ചാക്കുണ്ണി, ശാദി മുസ്തഫ, ഹനീഫ എളയൂര്‍, അരീക്കല്‍ ബീരാന്‍കുട്ടി, അശ്‌റഫ് ഒളവട്ടൂര്‍, ഹനീഫ ഹാജി സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ മന്‍സൂര്‍ കോടങ്ങാട്, അശ്‌റഫ് ഒളവട്ടൂര്‍, ഫൈസല്‍ ആനപ്ര, വി അബ്ദുല്‍ ഹക്കീം സംബന്ധിച്ചു.
Next Story

RELATED STORIES

Share it