ഹജ്ജ് തീര്‍ഥാടകര്‍ക്ക്‌വിപുലമായ സൗകര്യമൊരുക്കാന്‍ തീരുമാനം

കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രയ്ക്കുള്ള വിപുലമായ സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. തീര്‍ത്ഥാടകര്‍ക്കായുളള പഠന-പരിശീലന ക്ലാസുകള്‍ വിപുലപ്പെടുത്താനും ട്രൈനര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടോയെന്ന് പരിശോധിക്കാനും തീരുമാനിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് അഞ്ചാം വര്‍ഷക്കാരായ മുഴുവന്‍ പേര്‍ക്കും അവസരം ലഭിച്ചത് ഹജ്ജ് കമ്മിറ്റിയുടെ അവസരോചിത ഇടപെടല്‍ മൂലമാണെന്ന് യോഗം വിലയിരുത്തി. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പുമുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹജ്ജ് ക്യാംപ്, വിമാന സര്‍വീസ് എന്നിവയുടെ ഔദ്യോഗിക തീരുമാനം എത്തിയിട്ടില്ലെങ്കിലും നെടുമ്പാശ്ശേരിയില്‍ നിന്നായിരിക്കുമെന്നും ഉറപ്പായിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പോലെ വിപുലമായ ഹജ്ജ് ക്യാംപ് സൗകര്യം ഒരുക്കാനാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. ഇതിനായി വേണ്ട നടപടികള്‍ ആരംഭിക്കും.
Next Story

RELATED STORIES

Share it