kasaragod local

ഹജ്ജ് കര്‍മം: ആദ്യഗഡു 23നകം അടയ്ക്കണം; ഒന്നാംഘട്ട ക്ലാസ് 18ന്

കാസര്‍കോട്: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭിച്ച ഹാജിമാര്‍, ഒന്നാം ഗഡു സംഖ്യയായ ഒരാള്‍ക്ക് 81,000 രൂപ വീതം ഈ മാസം 23നകം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ അടയ്ക്കണം.
എ കാറ്റഗറിയില്‍പ്പെട്ട 70 വയസ്സ് കഴിഞ്ഞവര്‍ക്കും അവരുടെ സഹായികള്‍ക്കും ബി കാറ്റഗറിയില്‍പ്പെട്ട അഞ്ച് വര്‍ഷക്കാര്‍ക്കുമാണ് ഇതുവരെ ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. ജില്ലയില്‍ നിന്ന് മൊത്തം 888 ഹാജിമാര്‍ക്കാണ് ഹജ്ജിന് അവസരം.
പണമടച്ച രശീതിയുടെ ഒറിജിനലും അതിന്റെ പകര്‍പ്പും ഓരോ ഹാജിയുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിലേക്ക് രജിസ്റ്റേഡ് മുഖേന അയയ്ക്കണം. അയയ്ക്കുന്ന രേഖകളുടെ പകര്‍പ്പ് ഹാജിമാര്‍ സൂക്ഷിക്കണം.
സംശയ നിവാരണത്തിനും സംഖ്യ അടക്കുന്നതിനുമുള്ള റഫറന്‍സ് നമ്പര്‍ ലഭിക്കുന്നതിനും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രയിനര്‍മാരുമായി ബന്ധപ്പെടണം. ജില്ലയിലെ ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട ക്ലാസ്സ് 18ന് രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് പുതിയ കോട്ട മദ്‌റസയിലും ഉച്ചയ്ക്ക് 1.30ന് പാലക്കുന്ന് ഗ്രീന്‍ വുഡ് പബ്ലിക് സ്‌കൂളിലും 19ന് രാവിലെ ഒമ്പതിന് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയിലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ട്രയിനര്‍ എന്‍ പി സൈനുദ്ദീന്‍ (944 6640644), ഹജ്ജ് ട്രയിനര്‍മാര്‍ മഞ്ചേശ്വരം മേഖലയില്‍ ഖാദര്‍ മാസ്റ്റര്‍ (94464 11353), ആയിഷത്ത് താഹിറ (9995335821), കെ സുബൈര്‍ (9495325016), കാസര്‍കോട് മേഖലയില്‍ എന്‍ കെ അമാനുല്ലാഹ് (9446111188), ടി കെ സിറാജുദ്ദീന്‍ (9447361652), ഇ സുബൈര്‍ (9539070232), സാലിഹ് മൗലവി (9633644663), എം അബ്ദുര്‍റഹ്മാന്‍ (8129333773), എം മുഹമ്മദ് (8547073590), ഉദുമ മേഖലയില്‍ കെ വി അബ്ദുല്‍ സത്താര്‍ (96 05035135), ഹമീദ് ഹാജി (944 7928629), ടി കെ എം സൗദ (999 5477202), എന്‍ പി നസീറ (8547 288401), കാഞ്ഞങ്ങാട് മേഖലയില്‍ ഇ എം കുട്ടി ഹാജി (9495 459476), എം കെ മുനീര്‍ (98956 57818), തൃക്കരിപ്പൂര്‍ മേഖലയില്‍ എം ഇബ്രാഹിം (944 7020830), പി കെ ഖമറുദ്ദീന്‍ (956 7753382) എന്നിവരില്‍ നിന്നും ലഭിക്കും.
Next Story

RELATED STORIES

Share it