ഹജ്ജ് കരാര്‍ അടുത്ത മാസം 10ന് ഒപ്പുവയ്ക്കും

നിഷാദ് അമീന്‍

ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഇന്ത്യയില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് താമസിക്കുന്നതിനായി കണ്ടെത്തിയ കെട്ടിടങ്ങള്‍ പരിശോധിക്കുന്നതിനു പ്രത്യേക കേന്ദ്ര സംഘം ജിദ്ദയിലെത്തി. സുപ്രിംകോടതി നിര്‍ദേശാനുസരണം രൂപീകൃതമായ ദീര്‍ഘകാല താമസ സമിതി (എല്‍ടിഎസി) അംഗങ്ങളായ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഷാനവാസ് ഹുസയ്ന്‍, ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് അബ്ദുല്‍ റാഷിദ് അ ന്‍സാരി, സുപ്രിംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്. ചൊവ്വാഴ്ച ജിദ്ദയിലെത്തിയ സംഘം അടുത്ത തിങ്കളാഴ്ച വരെ സൗദിയിലുണ്ടാവും.
ഹാജിമാര്‍ക്ക് ഓരോ വര്‍ഷവും പുതിയ കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനു പകരം സ്ഥിരമായി ചുരുങ്ങിയത് അഞ്ചു വര്‍ഷത്തേക്കെങ്കിലും കെട്ടിടം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ദീ ര്‍ഘകാല കരാര്‍ ഉണ്ടാക്കുന്നതിന്റെ സാധ്യത പരിശോധിക്കാനാണ് സുപ്രിംകോടി നിര്‍ദേശിച്ചിരുന്നത്. ദീര്‍ഘകാലത്തേക്ക് കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ സന്നദ്ധത അറിയിച്ച കെട്ടിട ഉടമകളുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം നേരത്തേ നിരവധി തവണ ചര്‍ച്ച നടത്തുകയും കെട്ടിടങ്ങ ള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ കഴിഞ്ഞയാഴ്ച ജിദ്ദയിലെത്തി ഇവ പരിശോധിച്ചു നിലവാരം ഉറപ്പാക്കുകയും സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
കെട്ടിടങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും പരിപാലനത്തിനുമായി എല്‍ടിഎസി അഥവാ ലോങ് ടേം അക്കമഡേഷന്‍ കമ്മിറ്റി, ബില്‍ഡിങ് മാനേജ്‌മെന്റ് കമ്മിറ്റി എന്നീ സമിതികളാണ് പ്രവര്‍ത്തിക്കുന്നത്. എല്‍ടിഎസിയി ല്‍ കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക്കും അംഗമാണ്. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി, ഹജ്ജ് വിഭാഗം ജോയിന്റ് സെക്രട്ടറി എന്നിവരുടെ മേല്‍നോട്ടത്തില്‍ ന്യൂഡല്‍ഹിയില്‍ ചേരുന്ന യോഗമാണ് അന്തിമ പട്ടികയ്ക്ക് അംഗീകാരം നല്‍കുകയെന്ന് സമിതി അംഗം ഹാരിസ് ബീരാന്‍ ഗള്‍ഫ് തേജസിനോടു പറഞ്ഞു.
ഈ വര്‍ഷത്തെ ഹജ്ജ് കരാ ര്‍ മാര്‍ച്ച് 10ന് ഒപ്പുവയ്ക്കും. വിദേശരാജ്യങ്ങളുടെ ഹജ്ജ് ക്വാട്ട ഇത്തവണ വര്‍ധിപ്പിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നെങ്കിലും ഹറമിലെ നി ര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം വെട്ടിക്കുറച്ച ക്വാട്ട പുനസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it