ഹജ്ജ് കമ്മിറ്റി യോഗം 15ന്
BY Sumeera SMR3 April 2016 4:30 AM GMT
Sumeera SMR3 April 2016 4:30 AM GMT
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് ഉള്‍പ്പെടെയുളള ഹജ്ജ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം 15ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ യോഗം ചേരും. ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ടി എ ബാപ്പു മുസ്ല്യാര്‍ അധ്യക്ഷനാവും. വൈകുന്നേരം 3.30 നാണ് യോഗം. ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുള്ള പരിശീലനം, യാത്ര, ഹജ്ജിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയവ വിലയിരുത്തും. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതിയില്ലാത്ത കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷവും ഹജ്ജ് വിമാന സര്‍വീസിന് അനുമതി ലഭിച്ചിട്ടില്ല. അതിനാല്‍ ഹജ്ജ് ക്യാംപും ഹജ്ജ് സര്‍വീസുകളും നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയാണ്. ഇവിടെ ഒരുക്കേണ്ട കാര്യങ്ങള്‍ ഹജ്ജ് കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. ഹജ്ജ് തീര്‍ത്ഥാടകരുടെ പരിശീലന ക്ലാസുകള്‍ ഈ മാസം ആരംഭിക്കുകയാണ്.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT