ഹജ്ജ്: ഒന്നാംഘട്ട പഠനക്ലാസുകള്‍ക്ക് ഇന്ന് സമാപനം, രണ്ടാംഘട്ടം റമദാന് ശേഷം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുളള ഒന്നാഘട്ട ഹജ്ജ് പഠനക്ലാസുകള്‍ക്ക് ഇന്ന് സമാപനമാവും. രാവിലെ 9ന് ചാവക്കാട് ഐഡിസി സ്‌കൂളിലാണ് ക്ലാസ്. തൃശൂര്‍ ജില്ലയില്‍ നിന്ന് അവസരം ലഭിച്ച തീര്‍ത്ഥാടകരാണ് ചാവക്കാട് പഠനക്ലാസില്‍ പങ്കെടുക്കേണ്ടത്. 138 പേര്‍ക്കാണ് തൃശൂര്‍ ജില്ലയില്‍ നിന്ന് അവസരം ലഭിച്ചത്.
ഇതോടെ ഒന്നാംഘട്ട പരിശീലന ക്ലാസുകള്‍ മുഴുവന്‍ ജില്ലകളിലേതും പൂര്‍ത്തിയാവും. കഴിഞ്ഞ മാസം 12ന് മലപ്പുറത്താണ് ഹജ്ജ് പഠനക്ലാസുകള്‍ക്ക് തുടക്കം കുറിച്ചത്. മലബാറിലാണ് കൂടുതല്‍ തീര്‍ത്ഥാടകരെന്നതിനാല്‍ ക്ലാസുകളും അധികം നടത്തിയത് ഇവിടങ്ങളിലാണ്. സംസ്ഥാനത്തു നിന്ന് 9943 പേര്‍ക്കാണ് ഹജ്ജിന് ഇത്തവണ അവസരം ലഭിച്ചത്.
ഹജ്ജ് രണ്ടാംഘട്ട പഠനക്ലാസുകള്‍ റമദാനു ശേഷമായിരിക്കും ആരംഭിക്കുക. തീര്‍ത്ഥാടന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നത് രണ്ടാംഘട്ട പഠന ക്ലാസിലാണ്. ഇതിനിടയില്‍ ഹജ്ജ് ഗൈഡ് വിതരണം ചെയ്യും.
Next Story

RELATED STORIES

Share it