ഹജ്ജ്് വെയ്റ്റിങ് ലിസ്റ്റിലെ ആദ്യ 500 പേര്‍ രേഖകള്‍ നാളെ ഹാജരാക്കണം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനു പോവാന്‍ അപേക്ഷിച്ച നാലാം വര്‍ഷക്കാരില്‍നിന്നുളള വെയ്റ്റിങ് ലിസ്റ്റിലെ ക്രമനമ്പര്‍ ഒന്നു മുതല്‍ 500 വരെയുളള അപേക്ഷകര്‍ നാളെ രാവിലെ 10ന് ഹജ്ജ് കമ്മറ്റി ഓഫിസിലെത്തണം. തീര്‍ത്ഥാടകര്‍ പാസ്‌പോര്‍ട്ടും ഒരു ഫോട്ടോയും കരുതണം. അപേക്ഷകരിലെ കവര്‍ ലീഡര്‍ മുഴുവന്‍ പേരുടെയും രേഖകളുമായി ഹാജരായാലും മതി. ഇവര്‍ക്ക് അവസരം ലഭിച്ചിട്ടില്ലെങ്കിലും അധിക സീറ്റ് ലഭിക്കുന്ന മുറയ്ക്ക് അവസരം നല്‍കും. കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ അവസരം ലഭിച്ചിട്ടും ശാരീരിക കാരണങ്ങളാല്‍ ഹജ്ജിന് പോവാന്‍ കഴിയാത്തവരുണ്ട്. ഇവര്‍ യാത്ര റദ്ദാക്കുന്ന പക്ഷം വെയ്റ്റിങ് ലിസ്റ്റിലുളളവര്‍ക്ക് അവസരം ലഭിക്കും. ഇത്തരത്തില്‍ അവസാനം അവസരം ലഭിച്ചാല്‍ പെട്ടെന്ന് തന്നെ പാസ്‌പോര്‍ട്ട് ഹജ്ജ് വിസ സ്റ്റാമ്പ് ചെയ്യാനാണ് ഇവ മുന്‍കൂട്ടി വാങ്ങുന്നത്. വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. തുടര്‍ച്ചയായ നാലാം വര്‍ഷ അപേക്ഷകരായുളള 9,805 പേരെ ഉള്‍പ്പെടുത്തി ഒരു വെയ്റ്റിങ് ലിസ്റ്റും മറ്റുളള ജനറല്‍ വിഭാഗത്തിലെ 56,629 പേരുള്‍ക്കൊളളുന്ന ഒരു ജനറല്‍ വെയ്റ്റിങ് ലിസ്റ്റുമാണ് തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it