സൗരോര്‍ജ പദ്ധതിക്ക് 3000 കോടിയുടെ നിക്ഷേപം

മുംബൈ: അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ഉടമയിലുള്ള നാഷനല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍(എന്‍എച്ച്പിസി) രാജ്യവ്യാപകമായി സൗരോര്‍ജം, കാറ്റ് വൈദ്യുതി പദ്ധതികള്‍ക്കായി 3000 കോടി രൂപയുടെ നിക്ഷേപം നടത്തും. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവയടക്കമുള്ള സംസ്ഥാനങ്ങളിലാണ് കമ്പനി പദ്ധതി നടപ്പിലാക്കുന്നതെന്ന് ഡയറക്ടര്‍ ബല്‍രാജ് ജോഷി അറിയിച്ചു. മഹാരാഷ്ട്രയില്‍ 400 മെഗാവാട്ട് കൊയ്‌ന സ്‌റ്റേജ് പമ്പ്‌സ് സ്റ്റോറേജ് പ്രൊജക്ട് നടപ്പാക്കാനുള്ള സാധ്യതകള്‍ പഠിച്ചുവരുകയാണ്. കേരളത്തില്‍ 72 മെഗാവാട്ടിന്റെ സൗരോര്‍ജം പദ്ധതിയാണ് കമ്പനി നടപ്പാക്കുന്നത്. കാറ്റില്‍ നിന്നുള്ള വൈദ്യുതി പദ്ധതിക്കു വേണ്ടി 2014ല്‍ കമ്പനി കേരളവുമായി കരാറില്‍ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it