Flash News

സൗന്ദര്യമല്ല, ചാത്തുവേട്ടനെ ഒടുവില്‍ തേടിവന്നത് യുഎപിഎ

സൗന്ദര്യമല്ല, ചാത്തുവേട്ടനെ ഒടുവില്‍ തേടിവന്നത് യുഎപിഎ
X
chaathu indulekhaമാനന്തവാടി: ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചിട്ടും സൗന്ദര്യം കൂടിയില്ലെന്നാരോപിച്ച് സോപ്പ് കമ്പനിക്കും നടന്‍ മമ്മൂട്ടിക്കുമെതിരേ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കി, കമ്പനിയെ മുട്ടുകുത്തിച്ച മാനന്തവാടി അമ്പുകുത്തി സ്വദേശി കെ ചാത്തുവിനെ ഒടുവില്‍ തേടിവന്നത് യു.എ.പി.എ.
നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്ററുകള്‍ പതിച്ചുവെന്നാരോപിച്ചാണ് ചാത്തുവിനെ കഴിഞ്ഞദിവസം വെള്ളമുണ്ട പോലിസ് അറസ്റ്റ് ചെയ്തത്.
പോരാട്ടത്തിന്റെ പേരിലുള്ള പോസ്റ്ററുകള്‍ പതിച്ചതിനാണ് ചാത്തുവിനെയും  തിരുനെല്ലി അപ്പപ്പാറ സ്വദേശിനി ഗൗരി (27)യെയും പോലിസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ക്കുമെതിരേയും യുഎപിഎ ചുമത്തിയാണ് പോലിസ് കേസെടുത്തിട്ടുള്ളത്.
വിനാശവികസനത്തിനും സാമ്രാജ്യത്വ സേവകര്‍ക്കും ജനശത്രുക്കള്‍ക്കും നാം എന്തിനു വോട്ട് ചെയ്യണം, കര്‍ഷകരെയും തൊഴിലാളികളെയും ആദിവാസികളെയും ദലിതരെയും മുസ്‌ലിംകളെയും മര്‍ദ്ദിച്ചൊതുക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പല്ല വിമോചനത്തിന്റെ പാത. ജനകീയ പോരാട്ടങ്ങളാണ് ശരിയായ പാതയെന്നും യഥാര്‍ഥ ജനാധിപത്യത്തിനായി പോരാടുക എന്നുമാണ് ബഹുവര്‍ണ പോസ്റ്ററിലുള്ളത്. പോരാട്ടവുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും പോസ്റ്ററില്‍ നല്‍കിയിരുന്നു. നിരവില്‍പ്പുഴ മട്ടിലയത്ത് പോസ്റ്റര്‍ പതിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
UAPA'ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും' എന്ന പരസ്യവാചകം കേട്ട്്് സോപ്പ്് വാങ്ങി ഉപയോഗിച്ചിട്ടും തന്റെ സൗന്ദര്യം [related]കൂടിയില്ലെന്നാരോപിച്ച് ചാത്തു കഴിഞ്ഞ സെപ്തംബറിലാണ് പരസ്യചിത്രത്തിലഭിനയിച്ച മമ്മൂട്ടിക്കും കമ്പനിയ്ക്കും എതിരെ വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 50,000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ലഭിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്്. കേസില്‍ മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടിരുന്നു. ഒടുവില്‍ കേസ് 30,000 രൂപ നല്‍കി കമ്പനി ഒത്തുതീര്‍ക്കുകയായിരുന്നു.കേസ് ഒത്തു തീര്‍ന്നെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരായി ചാത്തുവേട്ടന്‍ നടത്തിയ നിയമയുദ്ധം വലിയ ചര്‍ച്ചകള്‍ക്ക്് തുടക്കമിട്ടിരുന്നു.
Next Story

RELATED STORIES

Share it