സൗദി വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
BY sdq Kappan8 March 2016 1:29 PM GMT
X
sdq Kappan8 March 2016 1:29 PM GMT
ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹമ്മദ് അല്‍ ജൂബൈര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. സൗദി അറേബ്യയുമായുള്ള അടുപ്പമാര്‍ന്ന സൗഹൃദബന്ധങ്ങള്‍ക്ക് ഇന്ത്യ അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തങ്ങളുടെ വിദേശ നയത്തിലും ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. സൗദി അറേബ്യയുടെ വികസനത്തിന് ഇന്ത്യന്‍ സമൂഹം വഹിച്ച് വരുന്ന പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. സുരക്ഷ സഹകരണം, വ്യാപാര നിക്ഷേപം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ആശയങ്ങള്‍ ഇരു നേതാക്കളും പരസ്പരം കൈമാറി. മേഖലയില്‍ ഭദ്രതയും സമാധാനവും പുലരണമെന്നതില്‍ ഇരു നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു.
താന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധത്തെ പുതിയൊരു തരത്തിലേയ്ക്ക് ഉയര്‍ത്താന്‍ വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT