സൗദി ഭരണാധികാരി ഇന്ത്യ സന്ദര്‍ശിക്കും

സൗദി ഭരണാധികാരി ഇന്ത്യ സന്ദര്‍ശിക്കും
X
king salman SA

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ മോദി ഇന്ത്യയിലേക്ക് ഔദ്യോഗികമായി നേരിട്ടു ക്ഷണിച്ചു. ക്ഷണം സന്തോഷപൂര്‍വം സ്വീകരിക്കുന്നതായി സല്‍മാന്‍ രാജാവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടത്തിയ ഇന്ത്യ-സൗദി സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ഇരു രാഷ്ട്രത്തലവന്‍മാരും അറിയിച്ചത്.
സംയുക്ത പ്രസ്താവനയില്‍ ഭീകരവാദത്തിനെതിരേ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചാണ് പ്രധാനമായും പരാമര്‍ശിക്കുന്നത്. ഏഴു മുതല്‍ 12 വരെയുള്ള വിഷയങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന്റെ പ്രധാന്യം എടുത്തുപറയുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ മതമോ രാജ്യമോ മറ്റു മാനദണ്ഡങ്ങളോ നോക്കാതെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.
പുതിയ സാഹചര്യത്തില്‍ ഗ ള്‍ഫ് കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും സംയുക്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു. ഭീകരതയ്‌ക്കെതിരേ സൗദിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക സഖ്യസേന രൂപീകരിച്ചത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ്, ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കുകയും അവര്‍ക്കു മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന സൗദി ഭരണനേതൃത്വത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയറിയിച്ചു.
ഫലസ്തീനില്‍ സമാധാനം സ്ഥാപിക്കണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഖുദ്‌സ് നഗരം തലസ്ഥാനമായി ഫലസ്തീന്‍ രാജ്യം നിലവില്‍വരണമെന്നും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. [related]
Next Story

RELATED STORIES

Share it