Pravasi

സൗദി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

റിയാദ്: അടുത്ത മാസം 12നു നടക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനു സൗദിയില്‍ തുടക്കമായി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിനായി മുനിസിപ്പല്‍ ആന്റ് റൂറല്‍ അഫയേഴ്‌സ് മന്ത്രാലയം വെബ്‌സൈറ്റ് ആരംഭിച്ചു.
സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനു കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരെ സഹായിക്കുന്നതിനായി ടോള്‍ഫ്രീ ടെലിഫോണ്‍ ലൈനും ആരംഭിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പിന്റ മാധ്യമമേധാവി ഹമദ് അല്‍ ഉമര്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കുറ്റമറ്റരീതിയില്‍ നടത്തുന്നതിനാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയില്‍ വോട്ടര്‍മാരായും സ്ഥാനാര്‍ഥികളായും സ്ത്രീകള്‍ പങ്കാളികളാവുന്ന പ്രഥമ തിരഞ്ഞെടുപ്പാണിത്. സ്ഥാനാര്‍ഥികളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പ്രചാരണം നടത്തുന്നതിന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it