സൗദി എതിര്‍ത്ത ബില്ല് യുഎസ് പാസാക്കുന്നു

വാഷിങ്ടണ്‍: ലോക വ്യാപാരനിലയത്തിലെ ആക്രമണത്തിന്റെ ഇരകളായവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും സൗദി അറേബ്യയോട് നഷ്ടപരിഹാരം ആവശ്യപ്പെടാവുന്ന ബില്ല് യുഎസ് സെനറ്റ് പാസാക്കി.
ജസ്റ്റിസ് എഗെയ്ന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം ആക്റ്റ് (ജെഎഎസ്ടിഎ) എന്ന പേരിലുള്ള ബില്ല് ഇന്നലെ സെനറ്റ് അംഗീകരിച്ചത്‌ഐകകണ്‌ഠ്യേനയാണ്. പ്രതിനിധിസഭയില്‍ കൂടി പാസായാലെ ബില്ല് നിയമമാവൂ. അതേസമയം, പ്രതിനിധിസഭയില്‍ വോട്ടെടുപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല.
2001 സപ്തംബര്‍ 11നുണ്ടായ ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് സൗദി നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനിടെ, നിയമം നിലവില്‍ വന്നാല്‍ യുഎസിലെ 750 ശതകോടി ഡോളര്‍ മൂല്യം വരുന്ന തങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കുമെന്ന് 15 വര്‍ഷം മുമ്പ് സൗദി ഭീഷണി മുഴക്കിയിരുന്നു. ബില്ലിനെ പ്രസിഡന്റ് ബറാക് ഒബാമ എതിര്‍ക്കുകയാണ്.
അന്താരാഷ്ട്ര ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ബില്ലില്‍ രാജ്യത്തിന്റെ പ്രതിഷേധം അറിയിക്കുന്നതായി സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാര തത്ത്വത്തെ അപമാനിക്കുന്നതാണ് ബില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളെ ഇത് കാട്ടുനീതിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒബാമ ബില്ലിനോടുള്ള എതിര്‍പ്പ് തുടരുകയാണെന്ന് വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് അറിയിച്ചു.
ബില്ല് രാജ്യത്തിന്റെ പരമാധികാരം ഹനിക്കുന്നതാണെന്നും അന്താരാഷ്ട്ര കോടതിയില്‍ യുഎസ് താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതാണെന്നുമാണ് ഒബാമയുടെ വിശദീകരണം.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കുന്നതിന് ബില്ല് കാരണമാവും.
Next Story

RELATED STORIES

Share it