സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു
BY swapna en4 Jan 2016 7:52 AM GMT
X
swapna en4 Jan 2016 7:52 AM GMT
തെഹ്റാന് : പ്രമുഖ ശിയാ പണ്ഡിതനെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് ഇറാനിലെ സൗദി എംബസി ശിയാ അനുകൂലികള്‍ തീയിട്ടതില്‍ പ്രതിഷേധിച്ച് സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുന്നതായും സൗദി അറിയിച്ചു. 48 മണിക്കൂറിനുള്ളില്‍ എല്ലാ ഇറാനി നയതന്ത്ര ഉദ്ദ്യോഗസ്ഥരും രാജ്യം വിടണമെന്ന് സൗദി അറിയിച്ചു. ഇറാനിലെ എല്ലാ നയതന്ത്ര ഉദ്ദ്യോഗസ്ഥരും രാജ്യത്ത് തിരിച്ചെത്തണമെന്ന് സൗദി ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദി വിദേശ കാര്യ മന്ത്രി അദേല്‍ അല്‍ ജുബൈര്‍ ഇന്നലെ അര്‍ദ്ധരാത്രിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ശനിയാഴ്ചയാണ് പ്രമുഖ ശിയാ പണ്ഡിതന് നിമര്‍ അല്‍ നിമര്‍ ഉള്‍പ്പെടെയുള്ള 47 പേരെ സൗദി തൂക്കിലേറ്റിയത്. ഇതില്‍ അല്‍-ഖ്വെയ്ദാ ബന്ധം ആരോപിച്ചവരും രാജ്യത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയവരും ഉള്‍പ്പെട്ടിരുന്നു. ശിയാ പണ്ഡിതനെ വധിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇറാനിലെ സൗദി എംബസി പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു.
അതിനിടെ ഇറാന്-സൗദി നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ദ്ധിച്ചു.
Next Story
RELATED STORIES
പ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMTപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMTവീണ്ടും ഓൺലൈൻ തട്ടിപ്പ്; വളപട്ടണം സ്വദേശിയുടെ 37,000 രൂപ ...
24 April 2024 11:40 AM GMTഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍...
24 April 2024 11:38 AM GMT